കുവൈത്ത് സിറ്റി: വിദേശ അക്കാദമിക് ബിരുദങ്ങൾ പരിശോധിക്കുന്നതിന് പുതിയ സേവനം ഏർപ്പെടുത്തി. ‘ക്വാഡ്രാബേ വെരിഫിക്കേഷൻ’ സർവിസസുമായി സഹകരിച്ചാണ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുതിയ അക്കാദമിക് ക്രെഡൻഷൽ വെരിഫിക്കേഷൻ സേവനം ആരംഭിച്ചത്.
വിദേശ സ്ഥാപനങ്ങളിൽനിന്ന് നേടിയ അക്കാദമിക് യോഗ്യതകളുടെ സാധുത പരിശോധിക്കുക, അവയുടെ നിയമസാധുതയും ദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം. അംഗീകൃത മൂന്നാം കക്ഷി സേവനം വഴി അക്കാദമിക് യോഗ്യതപത്രങ്ങൾ പരിശോധിച്ചുറപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രമേ തുല്യതാ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.