Posted On
date_range Updated On
date_range ദ്വി വാർഷിക ട്രാൻസ്ഫർ നടപടികൾ ആരംഭിച്ച് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: ജീവനക്കാരുടെ ദ്വി വാർഷിക ട്രാൻസ്ഫർ നടപടികൾ ആരംഭിച്ച് ആരോഗ്യ മന്ത്രാലയം. ഇതോടെ മന്ത്രാലയത്തിലെ ജീവനക്കാർക്ക് വർഷത്തിൽ രണ്ടുതവണ ട്രാൻസ്ഫർ ഉണ്ടാകാം. ഏപ്രിൽ, ഒക്ടോബർ മാസങ്ങളിലാണ് ട്രാൻസ്ഫർ ഉണ്ടാകുക.
മന്ത്രാലയം നൽകുന്ന ഔദ്യോഗിക ഫോം ഉപയോഗിച്ചാണ് ട്രാൻസ്ഫർ അഭ്യർഥനകൾ സമർപ്പിക്കേണ്ടത്. മന്ത്രാലയത്തിന്റെ വിവിധ മേഖലകളിലുള്ള ജീവനക്കാരുടെ സുഗമമായ പ്രവർത്തനം, ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കൽ എന്നിവ കണക്കിലെടുത്താകും ട്രാൻസ്ഫർ പ്രക്രിയ. ജോലിയുടെ ഇനം, യോഗ്യതകൾ, അക്കാദമിക് ക്രെഡൻഷ്യലുകൾ എന്നിവ അടിസ്ഥാനമാക്കിയാകും പരിഗണന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.