കുവൈത്ത് സിറ്റി: ഈ അധ്യയനവർഷാവസാനത്തോടെ എല്ലാ വിദ്യാഭ്യാസ മേൽനോട്ട സ്ഥാനങ്ങളും പൂർണമായും സ്വദേശിവത്കരിക്കാൻ ഒരുങ്ങിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നിലവിൽ മേൽനോട്ട ചുമതലയിൽ പ്രവർത്തിക്കുന്ന വിദേശികളുടെ എണ്ണം മന്ത്രാലയം ശേഖരിക്കുകയാണ്.
വിദേശി മേൽനോട്ട ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുകയും ആവശ്യമുള്ള വിഷയങ്ങളിൽ അവരെ അധ്യാപകരായി നിയമിക്കാനുള്ള നടപടികളും പരിഗണിക്കുന്നുണ്ട്. മേൽനോട്ടസ്ഥാനങ്ങൾക്ക് പ്രമോഷൻ ടെസ്റ്റ് വിജയിച്ച കുവൈത്ത് അധ്യാപകരെ ഉൾപ്പെടുത്തുന്നതും മന്ത്രാലയം പരിശോധിക്കും.
മേൽനോട്ടസ്ഥാനങ്ങളിലെ നേതൃക്ഷമത മെച്ചപ്പെടുത്തുകയും കുവൈത്ത് വിഷൻ-2035 പ്രകാരം വിദ്യാഭ്യാസ മേഖലയെ മുന്നോട്ട് നയിക്കാൻ കഴിവുള്ളവരെ കണ്ടെത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. മേൽനോട്ട സ്ഥാനങ്ങൾക്ക് അപേക്ഷകൾ ഇ-സിസ്റ്റം മുഖേന ഏപ്രിൽ 27 മുതൽ സ്വീകരിച്ചിരുന്നു. അപേക്ഷകളുടെ തരംതിരിക്കൽ ഉടൻ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.