കുവൈത്ത് സിറ്റി: രാജ്യത്തുടനീളം വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കർശന പരിശോധന. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അഹ്മദി ഗവർണറേറ്റിൽ ഏഴ് കടകൾ പൂട്ടിച്ചു. ഒരു പഴം, പച്ചക്കറി ഔട്ട്ലെറ്റും ഉൽപന്നങ്ങൾ കൊണ്ടുവന്ന രാജ്യത്തിന്റെ പേര് മാറ്റിയതായി ആരോപിക്കപ്പെടുന്ന മൂന്ന് മത്സ്യ സ്റ്റാളുകളും അവയിൽ ഉൾപ്പെടുന്നു. ഉപഭോക്താക്കളോടുള്ള കരാർ ബാധ്യതകൾ പാലിക്കുന്നത് ലംഘിച്ചതിനെ തുടർന്ന് ഗവർണറേറ്റിലെ രണ്ട് കരാർ കമ്പനികളും പൂട്ടിച്ചു.
ഫർവാനിയ ഗവർണറേറ്റിൽ നിരവധി റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നടത്തിയ പരിശോധനയിൽ 381 വ്യാജ സാധനങ്ങൾ കണ്ടുകെട്ടി. നിയമലംഘനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന് വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി വ്യക്തമാക്കി. വഞ്ചന ചെറുക്കുന്നതിനും നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായാണ് പരിശോധനകൾ. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും വാണിജ്യ നിയന്ത്രണ വകുപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.