കുവൈത്ത് വാർത്തവിനിമയ, സാംസ്കാരിക, യുവജനകാര്യ സഹമന്ത്രി അബ്ദുർഹ്മാൻ
അൽമുതൈരിയും ജോർഡൻ ടൂറിസം, പുരാവസ്തു മന്ത്രി ഇമാദ് അൽ ഹിജാസും
ചർച്ചയിൽ
കുവൈത്ത് സിറ്റി: ടൂറിസം സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്ത് കുവൈത്തും ജോർഡനും. ഇതു സംബന്ധിച്ച് കുവൈത്ത് വാർത്തവിനിമയ, സാംസ്കാരിക, യുവജനകാര്യ സഹമന്ത്രി അബ്ദുർറഹ്മാൻ അൽമുതൈരിയും ജോർഡനിലെ ടൂറിസം, പുരാവസ്തു മന്ത്രി ഇമാദ് അൽ ഹിജാസും ചർച്ച നടത്തി.
സൗദി തലസ്ഥാനമായ റിയാദിൽ നടക്കുന്ന 26ാമത് യു.എൻ ടൂറിസം അസംബ്ലിയുടെ ഭാഗമായിട്ടായിരുന്നു ചർച്ച. ടൂറിസം, സാംസ്കാരിക മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിന്റെ പ്രാധാന്യം ഇരുവരും ഊന്നിപ്പറഞ്ഞു. ഇരു മേഖലകളിലെയും ഏകോപനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബ്ലൂപ്രിന്റുകളും പരിശോധിച്ചു.
വിവിധ മേഖലകളിൽ കുവൈത്തും ജോർഡനും തമ്മിൽ ആഴത്തിൽ വേരൂന്നിയ ബന്ധങ്ങളെ മന്ത്രിമാർ പ്രശംസിച്ചു. വിവിധ രംഗത്ത് സഹകരണം വികസിപ്പിക്കുന്നതിന് കൂടുതൽ ചർച്ചകൾ നടത്താനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.