നൂറ അൽഫസ്സാം
കുവൈത്ത് സിറ്റി: കുവൈത്ത് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൂറ സുലൈമാൻ സാലിം അൽഫസ്സാം രാജി വെച്ചു. ഇവരുടെ രാജി സ്വീകരിച്ചു തിങ്കളാഴ്ച അമീർ ഉത്തരവ് പുറപ്പെടുവിച്ചു. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രിയായ ഡോ. സബീഹ് അൽമുഖൈസീമിനെ ആക്ടിങ് ധനകാര്യ മന്ത്രിയായും നിക്ഷേപ കാര്യ സഹമന്ത്രിയായും നിയമിച്ചു.
ഭരണഘടനയും പ്രസക്തമായ നിയമ ചട്ടക്കൂടുകളും പരിശോധിച്ചതിന് ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പുതിയ മാറ്റം പ്രാബല്യത്തിൽ വരും. പുതിയ മന്ത്രിയെ നിയമിക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽഅഹ്മദ് അസ്സബാഹിനെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.