മന്ത്രി ഡോ. അംതാൽ അൽ ഹുവൈല യു.എൻ പ്രതിനിധി ഗദ അൽ താഹിറിനൊപ്പം
കുവൈത്ത് സിറ്റി: സാമൂഹിക കാര്യ മന്ത്രിയും കുടുംബ, ബാല്യകാലകാര്യ സഹമന്ത്രിയുമായ ഡോ. അംതാൽ അൽ ഹുവൈല യു.എൻ സെക്രട്ടറി ജനറലിന്റെ പ്രതിനിധിയും കുവൈത്തിലെ റസിഡന്റ് കോഓഡിനേറ്ററുമായ ഗദ അൽ താഹിറുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തും യു.എന്നും തമ്മിൽ സാമൂഹിക, മാനുഷിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് ഇരുവരും ചർച്ചചെയ്തു.
സാമൂഹിക വികസനം, ഭിന്നശേഷിക്കാർക്ക് പിന്തുണ, സാമൂഹിക വികസനത്തിനായുള്ള രണ്ടാം ആഗോള ഉച്ചകോടിക്കുള്ള തയാറെടുപ്പുകൾ, ജി.സി.സി സാമൂഹിക, വികസനകാര്യ മന്ത്രിമാരുടെ യോഗം എന്നിവയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതു.ഐക്യരാഷ്ട്രസഭയുമായി സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കുവൈത്തിന്റെ പ്രതിബദ്ധത മന്ത്രി വ്യക്തമാക്കി. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ വികസനത്തിനും മാനുഷിക പരിപാടികൾക്കും പിന്തുണ നൽകുന്നതിൽ യു.എന്നിന്റെ നിർണായക പങ്കിനെ മന്ത്രി പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.