മന്ത്രിസഭ  ചര്‍ച്ച പുരോഗമിക്കുന്നു

കുവൈത്ത് സിറ്റി: 15ാം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് പുതിയ മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. 
ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദിന്‍െറ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രാജി അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് സ്വീകരിച്ചതോടെയാണ് പുതിയ മന്ത്രിമാരെ കണ്ടത്തൊനുള്ള നീക്കം സജീവമായത്. പുതിയ പാര്‍ലമെന്‍റിന്‍െറ ആദ്യസമ്മേളനം ഡിസംബര്‍ 11ന് നിശ്ചയിച്ചിരിക്കെ ചട്ടപ്രകാരം അതിന് മുമ്പ് മന്ത്രിസഭ നിലവില്‍ വരേണ്ടതുണ്ട്. അതേസമയം, ഇതുവരെ നടത്തിയ കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രിസഭയിലെ ആറുപേര്‍ അതേ സ്ഥാനങ്ങളില്‍തന്നെ തിരിച്ചത്തെിയേക്കുമെന്ന സൂചനയാണുള്ളത്. 
വിദേശകാര്യം, ആഭ്യന്തരം, പ്രതിരോധം, വാര്‍ത്താവിതരണ- യുവജന കാര്യം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ അതേ സ്ഥാനങ്ങളില്‍ തുടരാനാണ് സാധ്യത. എണ്ണ, നീതിന്യായം, വഖഫ് ഇസ്ലാമികകാര്യ മന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. 
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് ഈസ അല്‍ കന്‍ദരി പിന്മാറുന്ന പക്ഷം അദ്ദേഹത്തെ മുനിസിപ്പല്‍കാര്യ മന്ത്രിയാക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. മുന്‍ മന്ത്രിമാര്‍ കൈകാര്യം ചെയ്തിരുന്ന നാലു വകുപ്പുകളില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
 വാണിജ്യം, ആരോഗ്യം, നീതിന്യായം, വഖഫ് ഇസ്ലാമിക കാര്യം എന്നീ വകുപ്പുകളിലാണ് പുതിയ സഭയില്‍ മാറ്റം പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ സഖ്യത്തില്‍നിന്ന് പാര്‍ലമെന്‍റിലേക്ക് കൂടുതല്‍ അംഗങ്ങളെ 
സംഭാവന ചെയ്ത ഇസ്ലാമിക് കോണ്‍സ്റ്റിറ്റ്യൂഷനല്‍ മൂവ്മെന്‍റിന് പുതിയ മന്ത്രിസഭയില്‍ ഇടം ലഭിച്ചേക്കാനുള്ള സാധ്യതയും തള്ളിക്കളയാ
നാവില്ല.
 
Tags:    
News Summary - Mininster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.