Posted On
date_range Updated On
date_range തെരുവിൽ പ്രവാസികളുടെ അടിപിടി; നാടുകടത്തും
കുവൈത്ത് സിറ്റി: തിരക്കേറിയ തെരുവിൽ പ്രവാസികളുടെ അടിപിടി. നിരത്തിൽ വാഹനങ്ങൾക്കിടയിൽ നടന്ന ഏറ്റുമുട്ടൽ മൂലം ഗതാഗതം സ്തംഭിക്കുകയും ചെയ്തു. പ്രശ്നം ശാന്തമാക്കാൻ ചിലർ ശ്രമിച്ചെങ്കിലും ഇരുവരും അടിപിടി തുടർന്നു. ഏറെനേരത്തിന് ശേഷമാണ് പ്രശ്നം അവസാനിച്ചത്.
സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം സുരക്ഷാസേന അന്വേഷണം നടത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. ഇരുവരെയും നാടുകടത്തുമെന്നും വ്യക്തമാക്കി. അടിപിടിയുടെ വിഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.