മൈറ്റി ഡെമോൺസ് ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം ചെയ്തപ്പോൾ

മൈറ്റി ഡെമോൺസ് ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ക്രിക്കറ്റ് ടീം ആയ മൈറ്റി ഡെമോൺസ് പുതിയ സീസണിലെ ജഴ്സി പ്രകാശനം ചെയ്തു. ഫർവാനിയയിലെ ലുലു ശാഖയിൽ നടന്ന ചടങ്ങിൽ ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ ഷൈജു മോഹൻദാസ് പ്രകാശനം നിർവഹിച്ചു. മാനേജർമാരായ ഷഫാസ്, കാർവർണൻ, സുബഹീർ ഇവരെ കൂടാതെ മറ്റു ഉദ്യോഗസ്ഥരും ഒപ്പം ടീം അംഗങ്ങളായ മനോജ്, സെലെസ്റ്റിൻ, പ്രവീൺ, കൃഷ്ണ, ഷിനോജ്, ജോമേഷ്, ഇമ്രാൻ, സോണി, സനീഷ് എന്നിവർ പങ്കെടുത്തു. സ്പോൺസർമാരായ ലുലു ഗ്രൂപ്പിന് ടീം മാനേജർ സനീഷ് നന്ദി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.