മുത്‌ലയിൽ 21 പുതിയ സ്കൂളുകൾ പ്രവർത്തനം ആരംഭിക്കും

കുവൈത്ത് സിറ്റി: 2027–28 അധ്യയന വർഷത്തിന് മുമ്പ് മുത്‌ലയിൽ 21 പുതിയ സ്കൂളുകൾ പ്രവർത്തനം ആരംഭിക്കും. 10 കിന്റർഗാർട്ടനുകൾ, അഞ്ചു പ്രൈമറി സ്കൂളുകൾ, നാലു ഇന്റർമീഡിയറ്റ് സ്കൂളുകൾ, രണ്ടു സെക്കൻഡറി സ്കൂളുകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

ആദ്യഘട്ടത്തിൽ നവംബർ 19ന് ആറു സ്കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറും. രണ്ടാം ഘട്ടത്തിൽ ഫെബ്രുവരി 13ന് നാലു സ്കൂളുകൾ കൂടി കൈമാറും. ബാക്കിയുള്ള സ്കൂളുകൾ 2027 ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ ഘട്ടംഘട്ടമായി കൈമാറും. പുതിയ സ്കൂളുകളിലേക്ക് ആവശ്യമായ ഫർണിച്ചറുകളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്ന നടപടികൾ ആരംഭിച്ചു.

Tags:    
News Summary - 21 new schools to start operating in Mutla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.