പിടിച്ചെടുത്ത വാഹനം നശിപ്പിക്കുന്നു
അശ്രദ്ധമായി വാഹനം ഓടിച്ചു; നാലുപേർ പിടിയിൽ
കുവൈത്ത് സിറ്റി: റോഡ് ഉപയോക്താക്കൾക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ അപകടകരമായി വാഹനം ഓടിച്ച നാല് പേരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തതു. വഫ്ര കാർഷിക മേഖലയിൽ നിന്നാണ് അറസ്റ്റ്. ഇവിടെ അപകടകരമായ രീതിയിൽ വാഹനമോടിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തുന്നതായ വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ നിയന്ത്രണ വിഭാഗം ഇടപെടുകയായിരുന്നു.
അഭ്യാസപ്രകടനങ്ങൾക്കായി ഉപയോഗിച്ച വാഹനങ്ങൾ പ്രതികൾ പല ഫാമുകളിലായി ഒളിപ്പിച്ചുവെച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസുമായി സഹകരിച്ച് അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തു.
അശ്രദ്ധമായും അലക്ഷ്യമായും വാഹനം ഓടിച്ച് റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിച്ച കുറ്റത്തിന്, ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 33 ബിസ് പ്രകാരം അഞ്ച് വാഹനങ്ങളും നശിപ്പിച്ചു. ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയുമില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും, റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷക്കായി നിരീക്ഷണം തുടരുമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.