ഗൾഫ് കപ്പിൽ കുവൈത്ത്- സൗദി അറേബ്യ
മൽസരത്തിൽ നിന്ന്
ഗൾഫ് കപ്പ്; ആദ്യ മൽസരത്തിൽ കാലിടറി കുവൈത്ത്
കുവൈത്ത് സിറ്റി: ഗൾഫ് കപ്പിൽ ആദ്യ മൽസരത്തിൽ കാലിടറി കുവൈത്ത്. സൗദി അറേബ്യയിലെ ജിദ്ദ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യക്കു മുന്നിൽ കുവൈത്തിന് ഒരു ഗോളിന്റെ തോൽവി. മികച്ച പോരാട്ടം നടന്ന മൽസരത്തിൽ 74ാം മിനിറ്റിലാണ് സൗദി അറേബ്യ മുന്നിലെത്തിയത്. ഹമാം മുബാറക് അൽ ഹമാമി തൊടുത്ത ഷോട്ട് കുവൈത്ത് പ്രതിരോധതാരം യൂസഫ് അബ്ദുള്ള അൽ ഹഖാനിൽ തട്ടി വലയിൽ കയറിയുകയായിരുന്നു.
ആദ്യ ദിനത്തിലെ മറ്റൊരു മൽസരത്തിൽ ഇറാഖും ഒമാനും 1-1 സമനിലയിൽ പിരിഞ്ഞു. കുവൈത്ത്, ഖത്തർ, സൗദി അറേബ്യ,യു.എ.ഇ, ബഹ്റൈൻ,ഒമാൻ എന്നീ ജി.സി.സി രാജ്യങ്ങളും ഇറാഖ്,യമൻ എന്നിവയും അടങ്ങുന്ന എട്ടു രാജ്യങ്ങളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുന്നത്. നാലു രാജ്യങ്ങൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളായി ഇവയെ തിരിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പുകളിലെയും നാലു ടീമുകൾ പരസ്പരം ഏറ്റുമുട്ടി ആദ്യ രണ്ടു സഥാനക്കാർ നോക്കൗട്ട് സ്റ്റേജിൽ കടക്കും. ശനിയാഴ്ച ഇറാഖ്, ചൊവ്വാഴ്ച ഒമാൻ എന്നിവക്കെതിരെയാണ് കുവൈത്തിന്റെ അടുത്ത മൽസരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.