ആയുർവേദ ദിനാഘോഷ ഭാഗമായി ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച പ്രദർശനം കാണുന്ന അംബാസഡർ പരമിത ത്രിപതി

കുവൈത്ത് ഇന്ത്യൻ എംബസിയിൽ ആയുർവേദ ദിനാഘോഷം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി നേതൃത്വത്തിൽ പതിനൊന്നാമത് ആയുർവേദ ദിനം ആചരിച്ചു. എംബസിയില്‍ നടന്ന പരിപാടിയിൽ 200ലേറെ ആയുർവേദ വിദഗ്ധരും വെൽനസ് വിദഗ്ധരും പങ്കെടുത്തു. ആയുർവേദത്തിന്റെ പ്രാധാന്യവും ആരോഗ്യകരമായ ജീവിതശൈലിയും സംബന്ധിച്ച് വിദഗ്ധർ സംസാരിച്ചു.

മാനസിക സമ്മർദ്ദം കുറക്കൽ, മികച്ച ഉറക്കം, രോഗപ്രതിരോധം തുടങ്ങിയ വിഷയങ്ങളിലും സെഷനുകൾ നടന്നു. ആയുർവേദ ഉൽപ്പന്നങ്ങൾ, ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചു. കളരി-യോഗ പ്രകടനവും വിവിധ സാംസ്കാരിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു. ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

Tags:    
News Summary - Ayurveda Day celebration at Indian Embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.