ഹവല്ലി ഗവർണറേറ്റിൽ ഭക്ഷ്യ സുരക്ഷ പരിശോധന

കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ ഇൻസ്പെക്ഷൻ വിഭാഗം പരിശോധന. ആരോഗ്യ-ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന പരിശോധനയിൽ ഏഴ് നിയമലംഘന റിപ്പോർട്ടുകൾ പുറപ്പെടുവിച്ചു.

സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ പ്രവർത്തനം, തൊഴിലാളികളുടെ നിയമനം, ആരോഗ്യ ലൈസൻസ് ഇല്ലാതെ സ്ഥാപനം തുറക്കുക, പൊതുവായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ച, മായം കലർന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിൽപ്പന തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തി.

പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ 166 കിലോ മാംസം പിടിച്ചെടുത്തു നശിപ്പിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യപരമായ ചട്ടങ്ങൾ നടപ്പിലാക്കുന്നതിനും, ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി പരിശോധനകൾ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ വ്യക്തമാക്കി.

Tags:    
News Summary - Food safety inspection in Hawally Governorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.