ലഹരി മരുന്നുമായി പ്രവാസി പിടിയിൽ

കുവൈത്ത് സിറ്റി: ലഹരിമരുന്ന് കൈവശം വെക്കുകയും വിതരണം ചെയ്യുകയും ചെയ്ത പ്രവാസി പിടിയിൽ. ഹവല്ലി ഗവർണറേറ്റ് സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പരിശോധനയിൽ ഇയാളുടെ കൈവശം മയക്കുമരുന്ന് കണ്ടെത്തി. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ ലഹരിമരുന്ന് ഒളിപ്പിച്ചുവെച്ച ശേഷം, വിവരം മൊബൈൽ ഫോൺ വഴി ഉപഭോക്താക്കൾക്ക് നൽകി ലഹരിമരുന്ന് വിതരണം ചെയ്തിരുന്നതായി ചോദ്യം ചെയ്യലിനിടെ പ്രതി സമ്മതിച്ചു.

സൽമിയയിലെ അപ്പാർട്ടുമെന്റിലും മയക്കുമരുന്ന് സൂക്ഷിച്ചതായും തെളിഞ്ഞു. ഇവിടെ നടത്തിയ പരിശോധനയിൽ കൂടുതൽ മയക്കുമരുന്നുകളും ബന്ധപ്പെട്ട വസ്തുക്കളും പിടിച്ചെടുത്തു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. ലഹരിമരുന്ന് വിൽപനക്കാരെ പിടികൂടുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Expatriate arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.