Posted On
date_range Updated On
date_range പാർക്ക് ചെയ്ത കാറിൽനിന്ന് ടയറുകൾ മോഷ്ടിച്ചു; മോഷണം നിരീക്ഷണ കാമറകളിൽ പതിഞ്ഞിട്ടുണ്ട്
കുവൈത്ത് സിറ്റി: വീടിനു പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ടയറുകളും റിമ്മുകളും മോഷ്ടിച്ചു. ഫഹാഹീലിൽ കുവൈത്തി പൗരന്റെ വീടിനടുത്താണ് സംഭവം. അജഞാതരായ രണ്ട് പേർ കാറിൽ നിന്ന് ടയറുകൾ മോഷ്ടിക്കുന്നത് നിരീക്ഷണ കാമറകളിൽ പതിഞ്ഞിട്ടുണ്ട്. ജപ്പാൻ നിർമ്മിത വാഹനം തന്റെ കാറിന് സമീപം വന്നുനിൽക്കുന്നതും, അതിൽ നിന്നിറങ്ങിയ രണ്ടുപേർ കാറിനടുത്തെത്തി നാല് ടയറുകളും റിമ്മുകളും അഴിച്ചെടുത്ത ശേഷം അതേ വാഹനത്തിൽ തന്നെ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിൽ ഫഹാഹീൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തു. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. നിരീക്ഷണ കാമറ ദൃശ്യങ്ങളും വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് നമ്പറും ഉപയോഗിച്ച് പ്രതികളെ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.