സയൻസ് ഉച്ചകോടിയുടെ പ്രത്യേക സമ്മേളന പ്രതിനിധികൾകൊപ്പം റീമ ജാഫർ

സുസ്ഥിര വികസനത്തിൽ യുവജന ശാക്തീകരണം: സമ്മേളനം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: സുസ്ഥിര വികസനത്തിൽ യുവാക്കളുടെ പങ്കിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഗവേഷകരെയും പ്രൊഫഷണലുകളെയും യുവപ്രതിനിധികളെയും ഒന്നിപ്പിച്ചു കുവൈത്തിൽ ഐക്യരാഷ്ട്രസഭ പൊതുസഭയുടെ സയൻസ് ഉച്ചകോടിയുടെ പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു.

യർമൂക്കിലെ ഡി.എ.ഐ കൾച്ചറൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ ന്യൂയോർക്കിലെ എസ്.എസ്.യു.എൻ.ജി.എ- 81ന്റെ ചെയർമാൻ ഡെക്ലാൻ കിറാൻ അധ്യക്ഷത വഹിച്ചു. കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ ഡോ. ഹയ അൽഹുസൈനാൻ ‘യുവജനങ്ങൾ, കാലാവസ്ഥാ ശാസ്ത്രം, കുവൈത്തിന്റെ സുസ്ഥിര ഭാവി’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. സെഷൻ കൺവീനറും സയൻസ് സമ്മിറ്റ് യൂത്ത് വർക്കിംഗ് ഗ്രൂപ്പ് അംഗവും മലയാളിയുമായ റീമ ജാഫർ, ഡോ. ദാന അൽമയ്യൽ, ഡോ. ബഹാരെ അസീസി, മർസൂഖ് അൽസൈദ്, ഫാത്തിമ അൽസെൽസെല എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ദാർ അൽ അഥാർ അൽ ഇസ്‌ലാമിയ്യ (ഡി.എ.ഐ) കൾച്ചറൽ സെന്റർ ഡയറക്ടർ ഡോ. സൂസൻ ഡേ പ്രസംഗകർക്കും സന്നദ്ധപ്രവർത്തകർക്കും പ്രശംസാപത്രം വിതരണം ചെയ്തു.

Tags:    
News Summary - Youth Empowerment in Sustainable Development: Conference organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.