കുവൈത്ത് സിറ്റി: മഹ്ബൂലയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ‘സൂപ്പർ മെഡിക്കൽ കെയറിൽ’ ശ്രദ്ധപിടിച്ചുപറ്റി പീഡിയാട്രിക് വിഭാഗം. ചികിൽസ രംഗത്ത് വർഷങ്ങളുടെ പരിചയമുള്ള ഡോ. മുബാരിഷിന്റെ നേതൃത്വത്തിലാണ് ഈ വിഭാഗം പ്രവർത്തിക്കുന്നത്. കുട്ടികളിലെ വിവിധ ആരോഗ്യ പ്രശ്നങ്ങൾ കൃത്യതയോടെ നിർണയിക്കുകയും ഫലപ്രദമായി ചികിത്സ നൽകുന്നതിലും ഡോ.മുബാരിഷിന് മികവുണ്ട്. സാധാരണ ജലദോഷം, പനി, അലർജി തുടങ്ങി സങ്കീർണ്ണ രോഗാവസ്ഥകളുള്ള എല്ലാ തരത്തിലുള്ള കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങളിലും ചികിൽസ മികവുണ്ട്.
ഡോ. മുബാരിഷ്
സൗഹൃദപരമായ അന്തരീക്ഷവും ആധുനിക ചികിത്സാ സൗകര്യങ്ങളും ഈ വിഭാഗത്തിന്റെ പ്രത്യേകതകളാണ്. ഓരോ കുട്ടിയെയും വ്യക്തിപരമായി പരിഗണിക്കുന്ന ചികിത്സാ രീതിയാണ് ഇവിടെ പിന്തുടരുന്നത്. മേയ് 31 വരെ കൺസൽട്ടേഷൻ ഫീസ് ഒരു ദീനാർ മാത്രമാണ്. മറ്റു സമഗ്ര ഹെൽത്ത് ചെക്കപ്പ് പാക്കേജുകളും മിതമായ നിരക്കിൽ ലഭ്യമാണ്.
ഇൻറേണൽ മെഡിസിൻ, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഡെന്റൽ ഓഫ്‍താൽമോളജി, ജനറൽ മെഡിസിൻ എന്നീ പ്രധാന വിഭാഗങ്ങളും സൂപ്പർ മെഡിക്കൽ കെയറിൽ സജ്ജമാണ്. ഫാർമസി വിഭാഗത്തിലും ഒപ്റ്റിക്കൽ വിഭാഗത്തിലും പ്രത്യേക ഓഫറുകൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.