കുവൈത്ത് സിറ്റി: നിസ്തുലമായ ആതുരസേവനത്തിന്റെ പത്താണ്ടിന്റെ തിളക്കത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ്. പത്താം വാർഷികാഘോഷങ്ങളുടെ ഔദ്യോഗിക സമാപന പരിപാടി വെള്ളിയാഴ്ച റീജൻസി ഹോട്ടലിൽ നടക്കും. സ്ഥാപനത്തിൽ പത്ത് വർഷത്തിലധികം സേവനം പൂർത്തിയാക്കിയ ജീവനക്കാരെയും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ വളർച്ചക്കും പുരോഗതിക്കും നിർണായക സംഭാവനകൾ നൽകിയ വ്യക്തികളെയും കമ്പനികളെയും ചടങ്ങിൽ ആദരിക്കും.
മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ വളർച്ചയിലും ശക്തിപ്പെടുത്തലിലും നിർണായക പങ്ക് വഹിച്ച ജീവനക്കാരെയും ടീം നേതാക്കളെയും ചടങ്ങിൽ പ്രത്യേകം ആദരിക്കും. ജീവനക്കാരുടെ ക്ഷേമത്തിനും സമഗ്ര വികസനത്തിനും മുൻഗണന നൽകുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ വിവിധ ക്ഷേമ-സാമൂഹിക പദ്ധതികൾ വേദിയിൽ പ്രഖ്യാപിക്കും. ജീവനക്കാരുടെ മാതാപിതാക്കളുടെ സംരക്ഷണത്തിനും പരിചരണത്തിനുമായി രൂപകൽപ്പന ചെയ്ത ‘മേഴ്സി’, ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസം, മികവ്, മറ്റു കഴിവുകൾ എന്നിവ പരിപോഷിപ്പിക്കുന്നതിനായുള്ള ‘മോട്ടീവ്’, പത്ത് വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാർക്ക് പെൻഷനും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്ന ‘മെറിറ്റ് ’ എന്നിവയാണ് പ്രധാന പദ്ധതികൾ.വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, എംബസി പ്രതിനിധികൾ, നയതന്ത്രജ്ഞർ, മന്ത്രാലയ പ്രതിനിധികൾ, ആരോഗ്യരംഗ, വാണിജ്യ-വ്യവസായ പ്രമുഖർ, മത-സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ഇന്ത്യൻ, അറബിക് സംസ്കാരിക കലാപരിപാടികൾ ചടങ്ങിന് വർണം പകരും. അതിഥികൾക്കായി വിരുന്നും ഒരുക്കിയിട്ടുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.