പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം
കുവൈത്ത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു; കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവക്കെതിരെ പോരാട്ടം ശക്തമാക്കും
കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവക്കെതിരെ കുവൈത്ത് പോരാട്ടം ശക്തമാക്കുന്നു. ഇതിന് രാജ്യത്തെ വിവിധ സ്ഥാപനങ്ങൾക്കിടയിൽ സഹകരണം വർധിപ്പിക്കുന്നതിനും കർമ പദ്ധതികൾ ഏകോപിപ്പിക്കുന്നതിനുമുള്ള വഴികൾ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തു.
ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്.എടി.എഫ്) അഭിപ്രായങ്ങളും ആവശ്യകതകളും യോഗം അവലോകനം ചെയ്തു. യോഗത്തിൽ നീതിന്യായ മന്ത്രി നാസർ അൽ സുമൈത്, പ്രധാനമന്ത്രിയുടെ ദിവാൻ ഉപദേഷ്ടാവ് ശൈഖ് ഡോ.ബാസൽ ഹുമൂദ് മാലിക് അസ്സബാഹ്, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഡോ. മിശ്അൽ ജാബിർ അൽ അഹ്മദ് അസ്സബാഹ്, കുവൈത്ത് സെൻട്രൽ ബാങ്ക് ഗവർണർ ബാസിൽ അൽ ഹാറൂൺ, പ്രധാനമന്ത്രിയുടെ ദിവാൻ ആക്ടിങ് ഹെഡ് ശൈഖ് ഖാലിദ് മുഹമ്മദ് അൽ ഖാലിദ് അസ്സബാഹ്, കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടർ ശൈഖ് സഊദ് സാലിം അബ്ദുൽ അസീസ് അസ്സബാഹ്, ഫത്‌വ, നിയമനിർമ്മാണ വകുപ്പ് മേധാവി സലാഹ് അൽ മജീദ്, കുവൈത്ത് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് ചെയർമാൻ ഡോ. ഹമദ് അൽ മുഖ്രദ്, വിദേശകാര്യ മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷൻ, ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.