കുവൈത്ത് സിറ്റി: റഷ്യയിൽ നടന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിനോടനുബന്ധിച്ച് ഗൾഫ് മാധ്യമവും മീനുമിക്സും ചേർന്ന് നടത്തിയ ഫുട്ബാൾ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം വ്യാഴാഴ്ച നടക്കും. വൈകീട്ട് ഏഴിന് ഫർവാനിയ ദജീജിലെ ഗൾഫ് മാധ്യമം ഒാഫിസിലാണ് ചടങ്ങ്. ടൂർണമെൻറ് കാലയളവിൽ ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച രണ്ട് ചോദ്യങ്ങൾക്ക് ശരിയുത്തരമയച്ചവരിൽനിന്ന് ഒാരോ ദിവസവും രണ്ടു വിജയികളെ തെരഞ്ഞെടുക്കുകയായിരുന്നു. ഒരാൾക്ക് മെഗാ സമ്മാനവും നൽകും. വിജയികളുടെ പേരുവിവരം പത്രത്തിലൂടെ പ്രസിദ്ധീകരിക്കുകയും ഫോണിൽ നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ട്. വിജയികളോ പ്രതിനിധികളോ വിജയികളുടെ സിവിൽ െഎഡി പകർപ്പുമായി ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് 50401391, 55777275, 97957790.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.