മെഡക്സ് മെഡിക്കൽ കെയർ അവതരിപ്പിച്ച ഫ്ലാഷ് മോബ്
Posted On
date_range Updated On
date_range ആരോഗ്യപ്രവർത്തകർക്ക് ആദരവുമായി മെഡക്സ് ഫ്ലാഷ് മോബ്
കുവൈത്ത് സിറ്റി: ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി പ്രമുഖ ആരോഗ്യസേവന ദാതാക്കളായ മെഡക്സ് മെഡിക്കൽ കെയർ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്തിന്റെ ഏഴാം വാർഷിക പരിപാടിയിലാണ് ഫ്ലാഷ് മോബ് അരങ്ങേറിയത്.
കോവിഡ് കാലത്ത് നിസ്വാർത്ഥ സേവനം അനുഷ്ടിച്ച മുഴുവൻ ആരോഗ്യപ്രവർത്തകർക്കും ആദരവ് പ്രകടിപ്പിച്ചു കൊണ്ടുള്ള ഫ്ലാഷ് മോബിൽ മെഡക്സ് സ്റ്റാഫ്, നഴ്സസുമാർ മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു. നൃത്തവും, ഗാനവും മറ്റു ദൃശ്യങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ഫ്ലാഷ് മോബ് ഏറെ ശ്രദ്ധപിടിച്ചുപറ്റി.
കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്തിന്റെ ഏഴാം വാർഷികത്തിനും ഫ്ലാഷ് മോബിനും ചടങ്ങിൽ മെഡക്സ് മെഡിക്കൽ കെയർ ഗ്രൂപ്പ് സി.ഇ.ഒ മുഹമ്മദ് അലി ആശംസകൾ അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.