കുവൈത്ത് സിറ്റി: കോവിഡ് മഹാമാരിയിൽ കഷ്ടതയനുഭവിക്കുന്നവർക്ക് വിസ്മയ ഇൻറര്‍നാഷനല്‍ ആർട്സ് ആൻഡ് സോഷ്യൽ സർവിസ് കുവൈത്ത് ചാപ്റ്റർ മെഡിക്കല്‍ കിറ്റുകളും ഭക്ഷ്യോൽപന്നങ്ങളും വിതരണം ചെയ്തു.
സാനിറ്റൈസര്‍, മാസ്ക്, ഗ്ലൗസ്, പി.പി.ഇ കിറ്റ് തുടങ്ങിയവ അടങ്ങിയ മെഡിക്കല്‍ കിറ്റുകളും ഭക്ഷ്യോൽപന്നങ്ങളടങ്ങിയ കിറ്റുകളുമാണ് വിതരണം ചെയ്തത്. വിസ്മയയുടെ തമിഴ്നാട് വിങ് സ്ഥാപകന്‍ രാജേഷ് കുമാർ, പി.ആർ.ഒ സഞ്ജയ് കുമാർ, ലാൽ, ചിദംബരദാസ് എന്നിവരുടെ സഹകരണത്തോടെ ആതെങ്കോട് മാതു കുമ്മൻ പഞ്ചായത്ത് പ്രസിഡൻറ് ശശികുമാർ കിറ്റുകള്‍ ഏറ്റുവാങ്ങി വിതരണോദ്ഘാടനം നിർവഹിച്ചു.
വിസ്മയയുടെ ജീവകാരുണ്യ പ്രവർത്തന ഭാഗമായി വിവിധ പഞ്ചായത്തുകളില്‍ കിറ്റുകള്‍ വിതരണം ചെയ്തു. മതുകുമ്മൽ പഞ്ചായത്തിൽ രാജേഷ് കുമാറിെൻറ നേതൃത്വത്തില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. കളിയിക്കാവിള പഞ്ചായത്തില്‍ വിസ്മയ തമിഴ്നാട് വിഭാഗം പി.ആർ.ഒ സഞ്ജയ് കുമാറിെൻറ നേതൃത്വത്തിലും വിളവൻകോട് പഞ്ചായത്തിൽ ലാൽ, ചിദംബരദാസ് എന്നിവരുടെ നേതൃത്വത്തിലും വിതരണം നടത്തി.
കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് അജിത്ത് കുമാറിനും മറ്റു ഭാരവാഹികൾക്കും തമിഴ്നാട് വിഭാഗം സ്ഥാപകൻ രാജേഷ്, മതുകുമ്മൽ പഞ്ചായത്ത് പ്രസിഡൻറ് ശശികുമാര്‍ നന്ദി അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.