കോവിഡ്കാല സേവനം: മീഡിയ വൺ ബ്രേവ് ഹാർട്ട് പുരസ്കാരം പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കോവിഡ് കാല സേവനങ്ങൾ മുൻ നിർത്തി മീഡിയ വൺ നൽകുന്ന ബ്രേവ് ഹാർട്ട് പുരസ്കാരത്തിനു കുവൈത്തിൽ നിന്നും ഒമ്പത് സംഘടനകളും രണ്ടു വ്യക്തികളും അർഹരായി. മുനവറലി ശിഹാബ് തങ്ങൾ, കെ.പി. രാമനുണ്ണി, പത്മജ വേണുഗോപാൽ എന്നിവരാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.

നൂറോളം നാമനിർദേശങ്ങൾ പരിശോധിച്ച് പ്രവർത്തങ്ങൾ വിലയിരുത്തിയ ശേഷമാണ് ഒമ്പത് സംഘടനകളെയും രണ്ടു വ്യക്തകളെയും അവാർഡിനായി തെരഞ്ഞെടുത്തത്. അടുത്ത ദിവസങ്ങളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം കൈമാറുമെന്ന് മീഡിയവൺ ജി.സി.സി ഡയറക്ടർ സലീം അമ്പലൻ അറിയിച്ചു. പുരസ്കാര ചടങ്ങുകൾ മീഡിയ വണ്ണിെൻറ ഒാൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ തത്സമയം പ്രേക്ഷകരിലെത്തിക്കും.

പുരസ്കാരം നേടിയ സംഘടനകൾ

കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ), കേരള ഇസ്‌ലാമിക് ഗ്രൂപ്പിെൻറ ജീവ കാരുണ്യ-ജന സേവന വിഭാഗമായ 'കനിവ് സോഷ്യൽ റിലീഫ് സെൽ', ഇന്ത്യൻ ഡോക്ടർസ് ഫോറം (െഎ.ഡി.എഫ്), കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈത്ത്), കോവിഡ് പ്രതിസന്ധിക്കാലത്ത് മലയാളി ഭൂരിപക്ഷമായ അബ്ബാസിയയിലെ ഒരു കൂട്ടം സാമൂഹ്യപ്രവർത്തകർ ചേർന്ന് രൂപം നൽകിയ ആൾട്ടർനേറ്റീവ് ഇൻറഗ്രൽ ഇനീഷ്യേറ്റീവ് ഫോർ മ്യൂച്ചൽ സപ്പോർട്ട് (എയിംസ്), സിറോ മലബാർ കൾച്ചറൽ അസോസിയേഷൻ (എസ്.എം.സി.എ), കേരള മുസ്ലിം കൾച്ചറൽ സെൻറർ (കെ.എം.സി.സി), വെൽഫെയർ കേരള കുവൈത്ത്, അൽ നജാത്ത് ചാരിറ്റി സൊസൈറ്റി എന്നിവയാണ് കുവൈത്തിൽ ബ്രേവ്ഹാർട്ട് പുരസ്കാരത്തിന് അർഹരായ സംഘടനകൾ. രോഗികൾക്ക് ചികിത്സ ലഭ്യമാക്കാനും ജോലിയും വരുമാനവും നഷ്ടപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കാനും മരിച്ചവരുടെ മൃതദേഹ സംസ്കരണത്തിനും പ്രവാസികൾക്ക് മടക്കയാത്രക്ക് സൗകര്യമൊരുക്കാനും നടത്തിയ പ്രയത്നം കണക്കിലെടുത്താണ് സംഘടനകളെ അനുഭവസാക്ഷ്യവും ഫോേട്ടാകളും വിഡിയോയും അടക്കം പ്രേക്ഷകർ നിർദേശിച്ചത്. കോവിഡിനിടെ തന്നെ പ്രഖ്യാപിച്ച പൊതുമാപ്പ് സേവനങ്ങൾ, എമർജൻസി ഹെൽപ്, കൗൺസലിങ് സേവനങ്ങൾ, ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷൻ തുടങ്ങിയവയും പരിഗണിക്കപ്പെട്ടു. ലഭിച്ച അപേക്ഷകളിൽ ശ്രദ്ധേയമായ സേവനം നടത്തിയ വേറെയും സംഘങ്ങൾ ഉണ്ടെങ്കിലും പരമാവധി നൽകാവുന്ന അവാർഡുകൾ സംബന്ധിച്ച പരിമിതിയും വലിയ ചടങ്ങ് നടത്താനുള്ള കോവിഡ് കാല പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് ഏറ്റവും മികച്ച സേവനം നൽകിയ ഏതാനും സംഘടനകളെ എല്ലാവരുടെയും പ്രതിനിധികളായി കണ്ട് ആദരിക്കാൻ തീരുമാനിച്ചത്.

പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ

സഗീർ തൃക്കരിപ്പൂർ
അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും സംഘാടകനും ആയിരുന്ന സഗീർ തൃക്കരിപ്പൂർ കോവിഡ് പ്രതിസന്ധിയുടെ തുടക്കം മുതൽ സേവന നിരതനായിരുന്നു. വിവിധ മലയാളി സംഘടനകളെ ഒന്നിച്ചിരുത്തി ജീവകാരുണ്യ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിലും മറ്റും അദ്ദേഹത്തിെൻറ പങ്കു വലുതാണ്. അടുത്തിടെ അന്തരിച്ച സഗീർ തൃക്കരിപ്പൂരിന് മരണാനന്തര ബഹുമതിയായാണ് ബ്രേവ് ഹാർട്സ് അവാർഡ് നൽകുന്നത്.

നാസർ പട്ടാമ്പി
കുവൈത്തിലെ യുവ സംരഭകനായ നാസർ പട്ടാമ്പി സാമൂഹിക സേവന ജീവകാരുണ്യ മേഖലയിലും സജീവമാണ്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകാൻ പ്രയാസമനുഭവിക്കുന്ന നിരവധി പേർക്ക് സഹായം തുണയായി. ഗൾഫ് മാധ്യമവും മീഡിയ വണ്ണും ചേർന്നൊരുക്കിയ മിഷൻ വിങ്‌സ് ഓഫ് കംപാഷനിലൂടെ മാത്രം 50 പേരെയാണ് സൗജന്യമായി അദ്ദേഹം നാട്ടിലെത്തിച്ചത്. പ്രയാസമനുഭവിക്കുന്നവർക്കു ഭക്ഷ്യ കിറ്റ് ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കാനും ഇദ്ദേഹം മുന്നിലുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.