പ​ത്ര​ങ്ങ​ളു​ൾ​പ്പെ​ടെ 17 പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ പ​ത്ര​ങ്ങ​ള്‍, മാ​സി​ക, ആ​ഴ്ച​പ്പ​തി​പ്പ് തു​ട​ങ്ങി​യ​വ അ​ട​ക്ക​മു​ള്ള 17 പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ലൈ​സ​ന്‍സ് നീ​ക്കം ചെ​യ്ത​താ​യി ജേ​ണ​ലി​സം പ​ബ്ലി​ക്കേ​ഷ​ന്‍ പ്രി​ൻ​റ് വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ​ത്രം, മാ​സി​ക, ആ​ഴ്ച​പ്പ​തി​പ്പ് തു​ട​ങ്ങി​യ​വ​യു​ടെ ലൈ​സ​ന്‍സാ​ണ് അ​ധി​കൃ​ത​ര്‍ നീ​ക്കം ചെ​യ്ത​ത്.


ദ​ലാ​ൽ, കു​വൈ​ത്ത് ഒാ​ട്ടോ, സ​വാ​ലേ​ഫ്, ഒ​സ്‌​ട്ടോ​റ, യ​ക്താ, അ​ല്‍ മ​ജാ​ല​സ്, വ​സീ​ത് അ​ല്‍ ജ​ഹ്‌​റ, ഇ​ലാ​ന​ക്, അ​ല്‍ ഇം​തി​യാ​സ്, നു​ജൂം, ഉ​മ്മ​ത്തി, അ​റ​ബ്, ജു​ഫൈ​ന, ക​ലാം, ബു​ര്‍ഗാ​ന്‍, റൂ​മൂ​സ്, സ​ഫാ​ക​ത്ത് തു​ട​ങ്ങി​യ മാ​സി​ക​ക​ള്‍ക്കും പ​ത്ര​ങ്ങ​ള്‍ക്കു​മാ​ണ് നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. കാ​ര​ണ​ങ്ങ​ള്‍ കാ​ണി​ക്കാ​തെ ആ​റു മാ​സ​ത്തോ​ളം പ്ര​സി​ദ്ധീ​ക​ര​ണം നി​ർ​ത്തി​വെ​ച്ച​തു​കൊ​ണ്ടാ​ണ് ലൈ​സ​ന്‍സ് റ​ദ്ദ്​ ചെ​യ്ത​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - media-licence-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.