കുവൈത്ത് സിറ്റി: സര്‍ഗവൈഭവവും കായികമികവും മേളിച്ച സമ്മോഹന ദിനത്തില്‍ ഓണത്തനിമ ആഘോഷ പരിപാടി കുവൈത്തിനെ കോള്‍മയിര്‍ കൊള്ളിച്ചു. ചടുലതാളത്തില്‍ കൊട്ടിയാടിയ മങ്കമാര്‍ ആവേശക്കൊടുമുടിയേറ്റി. വനിതാവേദിയുടെ നേതൃത്വത്തില്‍ നടന്ന ശിങ്കാരിമേളമാണ് മേളപ്പെരുക്കം കൊണ്ട് മനസ്സുകവര്‍ന്നത്. തനിമയും പ്രോമിസ് കുവൈത്തും ചേര്‍ന്നൊരുക്കുന്ന എ.പി.ജെ. അബ്ദുല്‍കലാം പേള്‍ ഓഫ് കുവൈത്ത് പുരസ്കാര ജേതാവിനെ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കുവൈത്തിലെ 20 ഇന്ത്യന്‍ സ്കൂളുകളില്‍നിന്ന് ഓള്‍റൗണ്ട് മികവോടെ തെരഞ്ഞെടുക്കപ്പെട്ട 20 കുട്ടികള്‍ക്ക് പേള്‍ ഓഫ് ദി സ്കൂള്‍ പുരസ്കാരം നല്‍കി.
അലീന മരിയ സന്തോഷ്, അശ്വതി ഹര്‍ഷകുമാര്‍, ദേവപ്രഭാ ശിവപ്രസാദ്, ദേവി അജയ്, ദവിയാന്‍ ഭട്ടാചാര്യ, എല്‍റിച്ച് മിറാന്‍ഡ, എവിലിന്‍ ബിന്ദു ജോര്‍ജ്, ഫേബ മാര്‍ത്താ എബ്രഹാം, ഫെറ്റ്, ജനീഫര്‍, ജോ ജിജോ, കാവ്യ വൈദ്യനാഥന്‍, മെറിന്‍ ബെന്നി മാളിയേക്കല്‍, ഫിലിമെന്‍ ജിജി അലക്സാണ്ടര്‍, ശീദല്‍ അജയ്, ശ്രേയ, ഷാറൂഖ്, സോനല്‍ ബേറ, വര്‍ത്തിക വിജയ് എന്നിവരാണ് അവാര്‍ഡിനര്‍ഹരായത്. ഇവരില്‍നിന്ന് promisekuwait.com ലൂടെ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പ്, പ്രസംഗം, ക്വിസ് മത്സരങ്ങള്‍ എന്നിവയടക്കം വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിച്ച പ്രതിഭാനിര്‍ണയത്തിന്‍െറ അടിസ്ഥാനത്തില്‍ പേള്‍ ഓഫ് ദി കുവൈത്തായി എല്‍റിച്ച് മിറാന്‍ഡ തെരഞ്ഞെടുക്കപ്പെട്ടു. എക്സലന്‍സ് അവാര്‍ഡ് എയ്ഞ്ചല്‍ റോസ് കരസ്ഥമാക്കി. രാജ്യത്തെ പ്രമുഖ ടീമുകള്‍ പങ്കെടുത്ത വാശിയേറിയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ ഫ്രന്‍ഡ്സ് ഓഫ് രജീഷ് വിജയികളായി.
ബാബുജി ബത്തേരി പരിപാടികള്‍ നിയന്ത്രിച്ചു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓപണ്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ മുഖ്യാതിഥിയായി. സാംസ്കാരിക സമ്മേളനം ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു.
രഘുനാഥന്‍ നായര്‍ നന്ദി പറഞ്ഞു. അബ്ബാസിയ പൊലീസ് മേധാവി കേണല്‍ ഇബ്രാഹിം അബ്ദുല്‍ റസാന്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.