Posted On
date_range Updated On
date_range മൂന്നര കിലോ മയക്കുമരുന്നുമായി സ്വദേശി പിടിയിൽ
കുവൈത്ത് സിറ്റി: മൂന്നര കിലോ മയക്കുമരുന്നുമായി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യവിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ഹഷീഷ്, കൊക്കെയിൻ ഉൾപ്പെടെ ഉൽപന്നങ്ങളാണ് പിടികൂടിയത്. വിദേശ രാജ്യങ്ങളിൽനിന്ന് കാർഗോ വഴിയാണ് മയക്കുമരുന്നുകൾ രാജ്യത്തേക്ക് കടത്തിയിരുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. തുടർനടപടികൾക്കായി ഇയാളെ പ്രത്യേക വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.