ഒ.ഐ.സി.സി കുവൈത്ത് കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കൃപേഷ് - ശരത് ലാൽ രക്തസാക്ഷി ദിനാചരണം
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കാസർകോട് ജില്ല കമ്മിറ്റി യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെ ശരത് ലാലിന്റെയും ആറാമത് രക്തസാക്ഷിത്വ ദിനാചരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത് അധ്യക്ഷതവഹിച്ച യോഗം ദേശീയ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് കാസർകോട് ജില്ല പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ ഓൺലൈൻ വഴി അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലയുടെ ചുമതലയുള്ള ദേശീയ സെക്രട്ടറി ജോയ് കരവാളൂർ, നാഷനൽ കമ്മിറ്റി പ്രതിനിധി സൂരജ് കണ്ണൻ, യൂത്ത് വിങ്ങിനു വേണ്ടി ഷോബിൻ സണ്ണി, കാസർകോട് ജില്ല ഭാരവാഹികളായ നാസർ ചുള്ളിക്കര, ഒ.വി. പുഷ്പരാജൻ, നൗഷാദ് കള്ളാർ, നൗഷാദ് തിടിൽ, സമദ് കോട്ടോടി, ഷൈൻ തോമസ്, പി. വത്സരാജ്, ശരത് കല്ലിങ്ങൽ, ഇക്ബാൽ മെട്ടമ്മൽ, വിവിധ ജില്ല നേതാക്കളായ കൃഷ്ണൻ കടലുണ്ടി, അക്ബർ വയനാട്, ലിപിൻ മുഴക്കുന്ന്, റിഹാബ്, ഇസ്മായിൽ കൂനത്തിൽ, വിനീഷ്, സാബു പോൾ, ബത്താർ വൈക്കം, എബി അത്തിക്കയം, റോയ് അബ്രഹാം, ചന്ദ്ര മോഹൻ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി അനിൽ ചീമേനി സ്വാഗതവും ട്രഷറർ രാജേഷ് വേലിയാട്ട് നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.