കുവൈത്ത് സിറ്റി: എണ്ണ, പ്രകൃതി വാതക മേഖലയിൽ പ്രവർത്തിക്കുന്ന മാർക് ക് ഗ്രൂപ് ഓഫ് കമ്പനി പത്താം വാർഷികത്തോടനുബന്ധിച്ച് ജീവകാരുണ്യ പ ദ്ധതികൾ പ്രഖ്യാപിച്ചു. 1500ൽപരം ജീവനക്കാർ ജോലിചെയ്യുന്ന സ്ഥാപനത്തിെൻറ ദശവാർഷിക ഭാഗമായി ജീവകാരുണ്യ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ചെയർമാൻ സുരേഷ് സി. പിള്ള വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട നിർധന കുടുംബങ്ങൾക്ക് ഭവന നിർമാണത്തിന് ധനസഹായവും ചികിത്സാ സഹായവും വിദ്യാഭ്യാസ സഹായവും നൽകും. സ്ഥാപനത്തിലെ താഴ്ന്ന വരുമാനക്കാരായ ജീവനക്കാർക്കും പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റി, പരിസ്ഥിതി സംരക്ഷണ സമിതി മുതലായ സർക്കാർ ഏജൻസികളുമായി സഹകരിച്ച് കുവൈത്തിലെ തീരപ്രദേശങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ജീവനക്കാരുടെ നേതൃത്വത്തിൽ നീക്കം ചെയ്യും.
എണ്ണ പ്രകൃതിവാതക രംഗത്ത് നിലവിൽ അനുഭവപ്പെടുന്ന മാന്ദ്യം വരും വർഷങ്ങളിൽ മറികടക്കാൻ സാധിക്കുമെന്നും അദ്ദേഹം വിലയിരുത്തി. മാർക്ക് ഗ്രൂപ്സ് ഓഫ് കമ്പനി ഡയറക്ടർമാരായ സി.പി. പ്രതാപ്, സി.പി. സതീഷ്, ഫിനാൻസ് മാനേജർ പി.എസ്. സുഭാഷ്, മാനവ വിഭവശേഷി മാനേജർ പി. രാജീവ്, അഡ്മിനിസ്ടേഷൻ മാനേജർ ഹസിം മഹ്മൂദ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.