കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വന്തം സ്ഥാപനത്തിെൻറ വിസയിലല്ലാത്തവരെ ജോലിക്ക് നിയമിക്കുന്ന തൊഴിലുടമക്ക് മൂന്നു വർഷം തടവും 2000 മുതൽ 10,000 ദീനാർവരെ പിഴയും ശിക്ഷ. മാൻപവർ അതോറിറ്റിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇങ്ങനെ ജോലിചെയ്യുന്ന ഒരോ തൊഴിലാളിക്കുവേണ്ടിയും തൊഴിലുടമ വെവ്വേറെ ശിക്ഷ അനുഭവിക്കേണ്ടിവരും.
മറ്റുള്ളവരെ സ്വന്തം സ്ഥാപനത്തിൽ ജോലിക്കുവെക്കുന്നത് തൊഴിൽ നിയമത്തിെൻറ ലംഘനമാണ്. നിയമലംഘനം കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്നും തെറ്റായ ഈ പ്രവണത തൊഴിലുടമകൾ അവസാനിപ്പിക്കണമെന്നും അധികൃതർ ഓർമപ്പെടുത്തി. നിലവിൽ ഇങ്ങനെ വിസയുള്ള സ്ഥാപനത്തിലല്ലാതെ ജോലി ചെയ്യുന്ന നിരവധി പേരാണുള്ളത്. നിയമം കർശനമായി നടപ്പാക്കുകയാണെങ്കിൽ ഇന്ത്യക്കാരടക്കമുള്ളവരെ ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.