കുവൈത്ത് സിറ്റി: മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ച മൻഗഫ് തീപിടിത്ത ദുരന്ത കേസിൽ മൂന്നുപേർക്ക് മൂന്നു വർഷം തടവ്. പ്രതികൾക്കെതിരെ നരഹത്യ കുറ്റം ചുമത്തി കുറ്റകൃത്യ കോടതിയാണ് ശിക്ഷവിധിച്ചത്. കോടതിയിൽ കള്ളം പറഞ്ഞതിന് രണ്ട് പേർക്ക് ഒരു വർഷം തടവും, കേസിൽ തിരയുന്ന ഒരു പ്രതിക്ക് അഭയം നൽകിയതിന് നാല് പ്രതികൾക്ക് ഒരു വർഷം തടവും വിധിച്ചു.
കഴിഞ്ഞ ജൂൺ 12നാണ് മൻഗഫിലെ എന്‍.ബി.ടി.സിയിലേയും ഹൈവേ സുപ്പര്‍ മാര്‍ക്കറ്റിലേയും ജീവനക്കാർ താമസിച്ചിരുന്ന മൻഗഫിലെ ഫ്ലാറ്റിൽ തീപടർന്നത്. ദുരന്തത്തിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചത്. മൂന്ന് ഫിലിപ്പീൻസ് തൊഴിലാളികൾ ഒഴികെ മരിച്ചവരെല്ലാം ഇന്ത്യക്കാരാണ്. നിരവധി പേര്‍ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു.
പുരുഷ പ്രവാസി തൊഴിലാളികൾ താമസിക്കുന്ന അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ഉറക്കത്തിനിടെയുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ചാണ് മിക്കവരും മരിച്ചതെന്നാണ് റിപ്പോർട്ട്. തീപിടിത്തത്തിൽനിന്ന് രക്ഷപ്പെടാൻ ചില തൊഴിലാളികൾ ആറ് നില കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടുകയുമുണ്ടായി.താഴത്തെ നിലയിലെ വൈദ്യുത ഷോർട്ട് സർക്യൂട്ടിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് പിന്നീട് നടത്തിയ ഔദ്യോഗിക അന്വേഷണത്തിൽ വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.