Posted On
date_range Updated On
date_range പൊലീസ് പരിശോധനക്കിടെ ലഹരിവസ്തുക്കളുമായി ഒരാൾ പിടിയിൽ
കുവൈത്ത് സിറ്റി: ഷർഖിൽ പൊലീസ് പരിശോധനക്കിടെ ലഹരിവസ്തുക്കളുമായി ഒരാൾ പിടിയിൽ. സുരക്ഷ പരിശോധനക്കിടെ സംശയാസ്പദമായ രീതിയിൽ കണ്ട വാഹനം പൊലീസ് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ അടുത്തെത്തിയപ്പോൾ വാഹനവുമായി ഡ്രൈവർ രക്ഷപ്പെട്ടു.
തുടർന്ന് പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
വാഹനം പരിശോധനയിൽ രണ്ട് കുപ്പി മദ്യവും മയക്കുമരുന്നും 1,000 ദീനാറും കണ്ടെത്തി. പിടിയിലാകുന്ന സമയം ഡ്രൈവർ മദ്യപിച്ചിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.