കുവൈത്ത് സിറ്റി: രണ്ടാം വർഷവും കേരളം പ്രളയക്കെടുതിയെ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തിൽ ദുരിതബാധിതർക്കാപ്പം, സർക്കാറിനൊപ്പം കൈകോർക്കാം എന്ന ആഹ്വാനമായി മാറി ലോക കേരളസഭ സംഘടിപ്പിച്ച മലയാളി നേതൃസംഗമം. 35 സംഘങ്ങളിൽനിന്നുമായി നൂറിലധികം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു. കേരള പബ്ലിക് സർവിസ് കമീഷൻ അംഗം ഡോ. ജിനു സഖറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു. നാടിെൻറ നട്ടെല്ലായി നിലനിൽക്കുന്ന പ്രവാസികൾക്കുള്ള സംരക്ഷണം ഇടതുപക്ഷ സർക്കാറിെൻറ മുൻഗണനാ പട്ടികയിൽ പ്രഥമ സ്ഥാനമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ചേർന്ന സംഗമത്തിന് ശ്രീം ലാൽ അധ്യക്ഷത വഹിച്ചു.
എൻ. അജിത്കുമാർ കേരള സർക്കാറിെൻറ പ്രവാസിസൗഹൃദ പ്രവർത്തനങ്ങളെ വിശദീകരിച്ചു. 2020ൽ തിരുവനന്തപുരത്തു നടക്കാൻ പോകുന്ന എൽ.കെ.എസ് മീറ്റിങ്ങിലേക്ക് നിരവധി നിർദേശങ്ങൾ ഉയർന്നു. മുബാറക് കമ്റോത്ത് (ജി.കെ.പി.എ), മുഹമ്മദ് ഫെയ്സൽ (ഫിമ), സക്കിർ ഹുസൈൻ (കെ.ഐ.ജി), ജ്യോതി ദാസ് (സ്വാന്തനം), ഐവി അലക്സ് (ഇടുക്കി അസോസിയേഷൻ), സത്താർ കുന്നിൽ (ഐ.എൻ.എൽ), ടി.വി. ഹിക്മത്ത് (കല), ജേക്കബ്ബ് ചണ്ണപ്പേട്ട, ബഷീർ ബാത്ത, വി.ഡി. പൗലോസ് എന്നിവരാണ് നിർദേശങ്ങൾ അവതരിപ്പിച്ചത്. അഭിപ്രായങ്ങൾ ക്രോഡീകരിച്ചുകൊണ്ട് ബാബു ഫ്രാൻസിസ് സംസാരിച്ചു. 101 അംഗങ്ങളുള്ള ഫോളോഅപ് കമ്മിറ്റി രൂപവത്കരിച്ചു. ജനറൽ കൺവീനർ സാം പൈനുംമൂട് സ്വാഗതവും തോമസ് മാത്യു കടവിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.