കാറിനരികെ മോഷ്ടാവ്
കുവൈത്ത് സിറ്റി: മെഹബൂലയിൽനിന്ന് വാഹനങ്ങൾ നഷ്ടപ്പെടുന്നത് പതിവാകുന്നു. കോഴിക്കോട് പയ്യോളി സ്വദേശിയുടെ കാർ നഷ്ടപ്പെട്ടത് പകൽ വെളിച്ചത്തിൽ. ഈ മാസം ഒന്നിനാണ് കാർ നഷ്ടപ്പെട്ടത്. രാവിലെ ഓഫിസിൽ പോകാനായി ഇദ്ദേഹം കാർ സ്റ്റാർട്ടുചെയ്തിരുന്നു. അപ്പോഴാണ് ഭക്ഷണം എടുത്തില്ലെന്ന് ഓർത്തത്. തുടർന്ന് ചാവി കാറിൽത്തന്നെ വെച്ച് ഭക്ഷണമെടുക്കാൻ റൂമിൽ പോയി. രണ്ടുമിനിറ്റിനകം മടങ്ങി വന്നപ്പോൾ കാർ നഷ്ടപ്പെട്ടിരുന്നു.
കാറിനുസമീപം ഒരാൾ എത്തുന്നതും മോഷ്ടിച്ച് പോകുന്നതും സി.സി.ടി.വി പരിശോധനയിൽ ലഭ്യമായിട്ടുണ്ട്. ഈ ദൃശ്യങ്ങൾ അടക്കം ഫിന്റാസ് പൊലീസിൽ പരാതി നൽകി. 2012 മോഡൽ കറുപ്പ് നിറത്തിലുള്ള ടൊയോട്ട ക്രാസി കാറാണ് നഷ്ടപ്പെട്ടത്. ചാവിക്കൊപ്പം ഉണ്ടായിരുന്ന എയർടാഗ് മുബാറക് അൽ കബീർ ഭാഗത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മറ്റു വിവരങ്ങൾ ലഭ്യമല്ല.
അടുത്തിടെ സമീപത്തുനിന്നും ബംഗാളിയുടെ പിക് അപ്പും നഷ്ടപ്പെട്ടിരുന്നു. വാഹനം റോഡരികിൽ പാർക്കുചെയ്തു നമസ്കരിക്കാൻ പള്ളിയിൽ കയറിയ സമയത്താണ് മോഷണം. ഈ വാഹനവും ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല. നേരത്തെയും നിരവധി വാഹനങ്ങൾ ഈ മേഖലയിൽ നിന്ന് നഷ്ടപ്പെട്ടതായി താമസക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.