അ​ബ്ബാ​സി​യ​യി​ൽ മ​ല​യാ​ളി​ക​ളു​ടെ  ഗു​ണ്ടാ​വി​ള​യാ​ട്ടം

കുവൈത്ത് സിറ്റി: വെള്ളിയാഴ്ച രാത്രി 10 മണിക്ക് അബ്ബാസിയ ഭവ൯സ് സ്കൂളിന് സമീപം ഹോക്കി സ്റ്റിക്കും ഇരുമ്പ് വടിയുമായെത്തിയ 25ഓളം മലയാളികൾ മലയാളികളായ മറ്റുചിലരെ ആക്രമിച്ചതായി ആരോപണം.
 മൊെബെൽ ഫോണിൽ രംഗം പകർത്താ൯ ശ്രമിച്ച കോഴിക്കോട് നന്തി സ്വദേശി പുലരി ഫിറോസിനെ വളഞ്ഞിട്ട് തല്ലുകയും ഫോൺ തല്ലിത്തകർക്കുകയും ചെയ്തു. ഫിറോസ് രണ്ടു സംഘവുമായും ബന്ധമുള്ളയാളല്ല. ബിസിനസുകാരനായ ഫിറോസി​െൻറ കൈയിലുണ്ടായിരുന്ന 680 ദീനാർ അക്രമികൾ അപഹരിച്ചു. കടയടച്ച് വീട്ടിൽ വരുന്നവഴിയിലാണ് സംഭവം. ഫിറോസിനെ തല്ലുന്നത് തടയാ൯ ചെന്ന സുഹൃത്തായ കോഴിക്കോട് പേരാമ്പ്ര സ്വദേശി അബ്ദുൽ റഫീക്കിനെയും അക്രമികൾ ക്രൂരമായി ആക്രമിച്ചു. റഫീക്കി​െൻറ കണ്ണിനും കൈക്കും ഗുരുതരമായ പരിക്കുണ്ട്. റഫീക്കിനെ ഇരുമ്പുവടികൊണ്ട് അടിക്കുകയായിരുന്നു. റോഡിൽ കണ്ടുനിന്നിരുന്ന നിരപരാധികളായ പലരേയും ഈ സംഘം ആക്രമിച്ചതായി ആരോപണമുണ്ട്. 
മദ്യലഹരിയിലായിരുന്ന അക്രമികൾ റോഡിലൂടെ കടന്നുപോയ നിരവധി വാഹനങ്ങളിൽ അടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.  രാത്രി ജലീബ് പൊലീസ് സ്ഥലത്തെത്തുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങുകയും ചെയ്തു. അക്രമികൾ പരസ്പരം വിളിച്ചിരുന്ന പേരുകളിൽനിന്നും ചിലരുടെ പേരുകൾ ഫിറോസും റഫീക്കും പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് അബ്ബാസിയ നെസ് റെസ്റ്റാറൻറിന് സമീപം ഒരു ജി.എം.സി കാറിന് ടാക്സി സെഡ് കൊടുത്തില്ല എന്ന രീതിയിൽ മലയാളിയായ ജി.എം.സി ഡ്രൈവറും ദിനകുമാറെന്ന ടാക്സി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തി​െൻറ തുടർച്ചയാണ് സംഘർഷമെന്നാണ് അറിയുന്നത്. 
തർക്കത്തിനൊടുവിൽ ഇരു ഡ്രൈവർമാരും തമ്മിൽ അടിപിടി നടന്നു. ഇതി​െൻറ പ്രതികാരമായി ടാക്സി ഡ്രൈവറെ തല്ലാ൯ സംഘമായി എത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സമീപവാസികളും യാത്രക്കാരും ഇടപെട്ടേതാടെ കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇവർ  വഴിയാത്രക്കാെരയും സമീപത്ത് ഫ്ലാറ്റിൽ താമസിക്കുന്നവരെയും ഫിറോസിനെയും, റഫീക്കിനെയും തല്ലി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.  മലയാളികൾ കുടുംബമായി താമസിക്കുന്ന സ്ഥലത്ത് അസഭ്യം വിളിച്ചുപറയുകയും കൊന്ന് പെട്ടിയിലാക്കി നാട്ടിൽ വിടുമെന്ന് ആക്രോശിക്കുകയുമായിരുന്നു ഇവരെന്ന് സമീപവാസികൾ പറഞ്ഞു. അക്രമികളുടെ പേരിൽ ദിനകുമാറും കേസ് കൊടുത്തിട്ടുണ്ട്. ഉന്നത ബന്ധമുള്ളവരുടെ പിന്തുണയോടെ അബ്ബാസിയയിൽ മലയാളികളായ ഒരു സംഘം ഗുണ്ടായിസം നടത്തുന്നതായി ആരോപണമുണ്ട്. ഉപജീവനത്തിനായ് അന്യനാട്ടിലെത്തിയ മലയാളികൾക്കുനേരെ മലയാളികളായ ഗുണ്ടാസംഘങ്ങൾ നടത്തുന്ന അക്രമത്തിൽ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലുകൾ വേണമെന്ന് ടാക്സി ഡ്രൈവർമാരുടെ സംഘടനയായ ‘യാത്ര കുവൈത്ത്’ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Tags:    
News Summary - Malayalee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.