കുവൈത്ത് സിറ്റി: പത്തനംതിട്ട എൻ.ആർ.ഐ അസോസിയേഷൻ കുവൈത്ത് ഒന്നാം വാർഷികം ‘മലനാട് മഹോത്സവം’ അബ്ബാസിയ ആസ്പർ സ്കൂളിൽ ടി.ഐ.ഇ.എസ് സെന്റർ ചെയർമാനും കുവൈത്ത് സൊസൈറ്റി ഫോർ കൾചറൽ ഡയലോഗിന്റെ ബോർഡ് അംഗവുമായ അബ്ദുൽ അസീസ് അൽദുഐജ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എ. അൻസാരി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഷമീർ റഹീം സ്വാഗതം ആശംസിച്ചു. അഹ്മദ് അൽ മഗ്രിബി കുവൈത്ത് കൺട്രി ഹെഡ് മൻസൂർ ചൂരി സുവനീർ പ്രകാശനം നിർവഹിച്ചു.
അഡ്വൈസറി ബോർഡ് ചെയർമാൻ അൻവർ സാരംഗ്, രക്ഷാധികാരി മുരളി എസ് പണിക്കർ എന്നിവർ സംസാരിച്ചു. ചെണ്ടമേളം, സാംസ്കാരിക പ്രകടനങ്ങൾ, മറ്റു പരിപാടികൾ, ടീം പത്തനംതിട്ട, റഹ്മാൻ, സുമി അരവിന്ദ്, കുവൈത്ത് സിംഗർ മുബാറക് അൽ റാഷിദ്, യെസ് ബാൻഡ്, ടീം മഹാദേവ എന്നിവർ നയിച്ച മെഗാഷോ എന്നിവയും അരങ്ങേറി. ട്രഷറർ ഷാജി തോമസ്, സെക്രട്ടറി ബിനു കെ മാത്യു, പ്രോഗ്രാം കൺവീനർ മുഹമ്മദ് ഷാൻ, എക്സിക്യൂട്ടിവ് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.