???????????????? ??????????? ????????? ??????? ????????? ??????????????? ????????? ???? ???? ????? ???? ??????? ?? ???? ????????????

അഗ്​നിബാധ: മൂന്ന്​ കുട്ടികളെ രക്ഷിച്ച യുവാക്കൾക്ക്​ മക്ക ഗവർണറുടെ ആദരം

ജിദ്ദ: അഗ്​നിബാധയുണ്ടായപ്പോൾ വീടിനുള്ളിൽ കുടുങ്ങിയ മൂന്നു​ കുട്ടികളെ രക്ഷപ്പെടുത്തിയ യുവാക്കൾക്ക്​ മക്ക മേഖല ഗവർണറുടെ ആദരം​. അബ്​ദുൽ അസീസ്​ സഹ്​റാനി, ഇബ്രാഹീം അസീസി എന്നീ രണ്ടു​ യുവാക്കളെയാണ്​ മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ ജിദ്ദയിലെ ഒാഫിസിൽ സ്വീകരിച്ച്​ ആദരിച്ചത്​. മേഖല സിവിൽ ഡിഫൻസ്​ മേധാവി കേണൽ അലി അൽമുൻതസരിയും സന്നിഹിതനായിരുന്നു. മുഴുവൻ സൗദികൾക്കും​ അഭിമാനകരമാണ്​ ഇരുവരുടെയും പ്രവർത്തനമെന്ന്​ ഗവർണർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ്​ മക്കയിലെ ഹയ്യ്​ ഖദ്​റാഇലെ ഇരുനില കെട്ടിടത്തിൽ അഗ്​നിബാധയുണ്ടായത്​.

പ്രദേശത്തുകൂടി വാഹനത്തിൽ പോകുന്നതിനിടയിലാണ്​ ഒരു കെട്ടിടത്തി​​െൻറ ജനലിനുള്ളിലൂടെ പുകപടലം ഉയരുന്നത്​ ​തങ്ങളുടെ ശ്രദ്ധയിൽപെട്ടതെന്ന്​ അബ്​ദുൽ അസീസ്​ സഹ്​റാനി പറഞ്ഞു. വാഹനം നിർത്തി കാര്യങ്ങൾ അന്വേഷിച്ചു. അഗ്​നിബാധയാണെന്നും അകത്ത്​ കുട്ടികൾ കുടുങ്ങിയിട്ടുണ്ടെന്നും അറിയാൻ സാധിച്ചു​. ഉടനെ പാർക്കിങ്​ ഷെഡിനു​ മുകളി​ലൂടെ കെട്ടിടത്തി​​െൻറ മുകളിലേക്കു​ കയറി. കുട്ടികളുള്ള ഫ്ലാറ്റി​​െൻറ ജനലിനടുത്തെത്തി. ഏറെ സാഹസപ്പെട്ട്​ ജനൽ പൊളിച്ചു. അകത്ത്​ കുടുങ്ങിയ ഒാരോരുത്തരെയായി രക്ഷപ്പെടുത്തി.താഴെ നിലയിലെത്തിച്ചപ്പോഴേക്കും കുട്ടികൾക്ക്​ നേരിയ ശ്വാസതടസ്സമനുഭവപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - maka fire-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.