കുവൈത്ത് സിറ്റി: മയക്കുമരുന്നു ഉൽപാദനത്തിനും വിൽപ്പനക്കുമായി രാജ്യത്തേക്ക് ദ്രാവക മെത്താംഫെറ്റാമൈൻ കടത്താനുള്ള ശ്രമം അധികൃതർ പരാജയപ്പെടുത്തി. ഒമാൻ, യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ലഹരിവിരുദ്ധ ഏജൻസികളുമായി സഹകരിച്ച് നടത്തിയ നീക്കത്തിൽ ഒരാൾ പിടിയിലായി. ഏകദേശം 15 കിലോഗ്രാം മയക്കുമരുന്ന് ഉത്പാദിപ്പിക്കാൻ ആവശ്യമായ അസംസ്കൃത ദ്രാവക മെത്താംഫെറ്റാമൈനാണ് രാജ്യത്തേക്ക് കടത്താൻ ശ്രമം നടന്നത്.
അഞ്ച് ലിറ്റർ ദ്രാവക മെത്താംഫെറ്റമിൻ പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. ജി.സി.സി സുരക്ഷാ ഏജൻസികൾ തമ്മിലുള്ള രഹസ്യവിവര കൈമാറ്റത്തിന്റെയും ഊർജിത നിരീക്ഷണ പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. ഇയാൾ ലഹരിമരുന്ന് കടത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്.
നിയമനടപടികൾക്കായി പ്രതിയെയും പിടിച്ചെടുത്ത ലഹരിമരുന്നുകളെയും ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. ലഹരിമരുന്ന് കടത്ത് ശൃംഖലകളെ നേരിടുന്നതിലും ലഹരിമരുന്നുകളുടെ വ്യാപനം തടയുന്നതിലും ജി.സി.സി സുരക്ഷാ സഹകരണത്തിന്റെ വിജയം ഈ അറസ്റ്റ് തെളിയിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.