പാർലമെൻറ്​ തെരഞ്ഞെടുപ്പ്​: കുടുംബങ്ങൾ വിധി നിർണയിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ പാർല​മെൻറ്​ തെരഞ്ഞെടുപ്പിൽ പ്രമുഖ കുടുംബങ്ങൾ സ്വാധീനമുറപ്പിച്ചു. ആസ്​മി, മുതൈരി, ഉതൈബി, അജ്​മി, കൻദരി എന്നീ കുടുംബങ്ങളാണ്​ കരുത്ത്​ തെളിയിച്ചത്​. ആസ്​മി കുടുബത്തിൽനിന്നും മുതൈരി കുടുംബത്തിൽനിന്നും​ അഞ്ചുപേർ തെരഞ്ഞെടുക്കപ്പെട്ടു. ആകെ എം.പിമാരുടെ പത്തുശതമാനം വീതം സ്വന്തമാക്കാൻ കഴിഞ്ഞതിന്​ പിന്നിൽ കുടുംബത്തി​െൻറ ചിട്ടയായ ആസൂത്രണം ഉണ്ടെന്നാണ്​ വിലയിരുത്തൽ.

ഉതൈബി കുടുംബത്തിൽനിന്ന്​ മൂന്നുപേർ പാർലമെൻറിൽ എത്തിയപ്പോൾ അജ്​മി, കൻദരി കുടുംബങ്ങളിലെ രണ്ടുപേർക്ക്​ വിജയിക്കാനായി. അഞ്ചാം മണ്ഡലമാണ്​ കുടുംബ സ്വാധീനത്തി​െൻറ ഇൗറ്റില്ലമായത്​. അഞ്ചാം മണ്ഡലത്തിലെ പത്ത്​ സീറ്റിൽ ആസ്​മി കുടുംബത്തിലെ നാലുപേരും അജ്​മിയിലെ രണ്ടുപേരും ഉതൈബി, മുതൈരി, ദൂസരി കുടുംബങ്ങളിലെ ഒാരോരുത്തരും തെരഞ്ഞെടുക്കപ്പെട്ടു. നാലാം മണ്ഡലത്തിൽ മുതൈരികൾ ആധിപത്യം പുലർത്തി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.