കുവൈത്ത് സിറ്റി: കുവൈത്ത് ഉൾക്കടലിൽ ‘മെയ്ഡ്’ മത്സ്യബന്ധനം അനുവദിച്ചതോടെ മാർക്കറ്റിൽ ‘മെയ്ഡ്’ മത്സ്യങ്ങളുടെ (മുള്ളറ്റുകൾ) ലഭ്യത വർധിച്ചു. രണ്ട് ദിവസത്തിനുള്ളിൽ മത്സ്യത്തൊഴിലാളികൾ ഏകദേശം 1,000 കൊട്ട ‘മെയ്ഡ്’ മാർക്കറ്റിൽ എത്തിച്ചു. 20 കിലോ മത്സ്യം ഉൾകൊള്ളുന്ന കൊട്ടക്ക് 50 ദീനാർ മുതൽ 65 ദീനാർ വരെ വിലയ്ക്ക് വിൽപന നടന്നു.
മത്സ്യ വിപണി നിയന്ത്രിക്കുന്നതിനും ലേലങ്ങളിൽ അന്യായമായ വിലവർധനക്ക് കാരണമാകുന്ന രീതികൾ തടയുന്നതിനുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി (പി.എ.എം) ഏകോപനം ഉണ്ടെന്ന് കുവൈത്ത് മത്സ്യത്തൊഴിലാളി യൂനിയൻ ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുല്ല അൽ സർഹീദ് പറഞ്ഞു.
ഉയർന്ന ഡിമാൻഡുള്ള ‘മെയ്ഡ്’ സമൃദ്ധമായി വിതരണം ചെയ്യുന്നതിനും വിപണി സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും വില കുറക്കുന്നതിനും യൂനിയൻ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.മത്സ്യ മാർക്കറ്റിലെ നിയമ ലംഘനം, അന്യായമായ വിലവർധന എന്നിവ ബന്ധപ്പെട്ട അധികാരികൾ നിരീക്ഷിച്ച് നടപടി സ്വീകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.