കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിലുമായി സഹകരിച്ച് ‘മെയ്ഡ് ഇൻ ഇന്ത്യ’ പ്രദർശനം സംഘടിപ്പിച്ചു.
സാൽമിയ ഹോളിഡേ ഹോട്ടലിലെ അൽ ദാന ബാൾറൂമിൽ നടന്ന പരിപാടി കുവൈത്ത് വാണിജ്യ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി നിമിർ ഫഹദ് അൽ മാലിക് അസ്സബാഹ് ഉദ്ഘാടനം ചെയ്തു. രാവിലെ പത്തുമുതൽ രാത്രി 8.30 വരെ നടന്ന പ്രദർശനത്തിൽ സാധാരണക്കാരും ബിസിനസ് പ്രതിനിധികളും വ്യവസായികളും പെങ്കടുത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യൻ ഉൽപന്നങ്ങൾ കുവൈത്തിലെ വ്യാപാരി സമൂഹത്തിനും പൊതുജനങ്ങൾക്കും പരിചയപ്പെടുത്താനും ലക്ഷ്യമിട്ടാണ് പരിപാടി. ഭക്ഷ്യ ഉൽപന്നങ്ങൾ, ഒാേട്ടാമൊബൈൽസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സെക്യൂരിറ്റി, ഹോം അപ്ലയൻസ്, മെഷീനുകൾ, കാർഷിക ഉൽപന്നങ്ങൾ, ടെക്സ്റ്റൈൽസ്, കരകൗശല വസ്തുക്കൾ, മരുന്നുൽപന്നങ്ങൾ, ആയുർവേദ മരുന്നുകൾ, നിർമാണ വസ്തുക്കൾ, ടെലി കമ്യൂണിക്കേഷൻസ്, സോഫ്റ്റ്വെയർ, ഒായിൽ ഫീൽഡ് ഇക്വിപ്മെൻറ്സ് തുടങ്ങിയ മേഖലയിലെ വിവിധ ഉൽപന്നങ്ങളുടെ വിപുല ശേഖരം എക്സിബിഷനെ ആകർഷകമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉൗഷ്മളബന്ധവും വ്യാപാരബന്ധവും ശക്തിപ്പെടുത്താൻ ഇത്തരം മേളകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എംബസി വാർത്താകുറിപ്പിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ ജീവ സാഗർ, മറ്റു ഉന്നത എംബസി ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.