ലുലു മണി സെവൻ എ സൈഡ് ഫുട്ബാൾ ജേതാക്കളായ യങ് ഷൂട്ടേഴ്സ് അബ്ബാസിയ ടീം
കുവൈത്ത് സിറ്റി: ലുലു മണി കെഫാക്കുമായി സഹകരിച്ചു നടത്തിയ ഫസ്റ്റ് എഡിഷൻ സെവൻ എ സൈഡ് നോക്കൗട്ട് ഫുട്ബാൾ ടൂർണമെന്റിൽ യങ് ഷൂട്ടേഴ്സ് അബ്ബാസിയ ജേതാക്കളായി. ഫൈനലിൽ മാക് കുവൈത്തിനെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് വിജയം. സിൽവർ സ്റ്റാർസ് എസ്.സി മൂന്നാമതെത്തി. 18 ടീമുകൾ അണിനിരന്ന മത്സരങ്ങൾ കാണാൻ നിരവധി പേരാണ് മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ എത്തിയത്.
ബെസ്റ്റ് ഗോൾ കീപ്പർ -ദാസിത് (മാക് കുവൈത്ത്), പ്ലെയർ ഓഫ് ദ ടൂർണമെന്റ് -മുഹമ്മദ് ജാബിർ (യങ് ഷൂട്ടേഴ്സ് അബ്ബാസിയ), ബെസ്റ്റ് ഡിഫൻഡർ - അനീഷ് (മാക് കുവൈത്ത്), ടോപ് സ്കോറർ - സുഹൂദ് (യങ് ഷൂട്ടേഴ്സ് അബ്ബാസിയ) എന്നിവരെ തിരഞ്ഞെടുത്തു. ലുലു മണിയെ പ്രതിനിധാനം ചെയ്ത് സുബൈർ തയ്യിൽ (ഡെപ്യൂട്ടി ജനറൽ മാനേജർ), കാർവർണൻ വരവൂർ (മാനേജർ ഡിജിറ്റൽ പ്രോഡക്ട്സ്), അമൽ (ഫിൻടെക്), സുകേഷ് (കോർപറേറ്റ് മാനേജർ), നൗഫൽ (ഡിജിറ്റൽ പ്രോഡക്ട്സ്), കെഫാക്ക് പ്രസിഡന്റ് ബിജു ജോണി, തോമസ് (ട്രഷ), അബ്ദുൽ റഹ്മാൻ (കെഫാക് സ്പോർട്സ് സെക്രട്ടറി), സിദ്ദീഖ്, റോബർട്ട് ബെർണാഡ്, മൻസൂർ, ഫൈസൽ, അഹ്മദ്, നൗഫൽ എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. റഫറിമാർക്കുള്ള ഉപഹാരങ്ങൾ ലുലു പ്രതിനിധികൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.