ലുലു ഹൈപ്പർമാർക്കറ്റ് അൽ ഖുറൈൻ ഔട്ട്ലറ്റിലെ
വാട്ടർ ടവറുകൾ രൂപങ്ങൾ
കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച ‘അഹ്ലൻ ഫെബ്രുവരി’ പ്രമോഷനിൽ ശ്രദ്ധാകേന്ദ്രമായി വാട്ടർ ടവർ മാതൃക. കുവൈത്ത് വാട്ടർ ടവറുകളുടെ മാതൃകയിൽ മൂന്നു നിർമിതികളാണ് ഒരുക്കിയിരിക്കുന്നത്.
പൂർണമായും വാട്ടർ ബോട്ടിലുകൾ ഉപയോഗിച്ചാണ് ഇവയുടെ നിർമാണം. 14,000 ചെറു വെള്ളക്കുപ്പികൾ ഉപയോഗിച്ചാണ് ടവറുകൾ നിർമിച്ചതെന്ന് ലുലു ഹൈപ്പർമാർക്കറ്റ് വ്യക്തമാക്കി. നാലു മീറ്ററിലധികം ഉയരമുള്ളതാണ് മൂന്ന് വാട്ടർ ടവറുകൾ.
‘അഹ്ലൻ ഫെബ്രുവരി’ പ്രമോഷൻ ആരംഭിച്ച ലുലു ഹൈപ്പർമാർക്കറ്റ് അൽ ഖുറൈൻ ഔട്ട്ലറ്റിലാണ് പ്രദർശനം ഉള്ളത്. ആഘോഷങ്ങളുടെ ഭാഗമായി കുവൈത്തിലെ മറ്റു പ്രധാന നിർമിതികളും പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. ഈ മാസം 28 വരെ തുടരുന്ന ‘അഹ്ലൻ ഫെബ്രുവരി’ പ്രമോഷനിൽ ഉൽപന്നങ്ങൾക്ക് വൻ വിലക്കിഴിവും പ്രത്യേക ഓഫറുകളും ലഭ്യമാണെന്ന് ലുലു അറിയിച്ചു.
കുവൈത്തിന്റെ സ്വാതന്ത്ര്യത്തിന്റെ വർഷം അടയാളപ്പെടുത്തുന്നതിനായി 62 അതിശയകരമായ ഓഫറുകൾക്കൊപ്പം, എല്ലാ വിഭാഗങ്ങൾക്കും പ്രത്യേക കിഴിവുകളും പ്രമോഷനിൽ ഉണ്ട്. സൗജന്യ ട്രോളി ഓഫറും ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.