ഉപഭോക്തൃ സേവനത്തിനുള്ള ‘സർവിസ് ഹീറോ 2021’ അവാർഡ് ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്ത് മാനേജ്മെൻറ് ഏറ്റുവാങ്ങുന്നു

ലുലു ഹൈപ്പർ മാർക്കറ്റിന് 'സർവിസ് ഹീറോ 2021' അവാർഡ്

കുവൈത്ത് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റിന് മൂന്നാംതവണയും ഉപഭോക്തൃ സേവനത്തിനുള്ള 'സർവിസ് ഹീറോ 2021' അവാർഡ് ലഭിച്ചു. 2012, 2013 വർഷങ്ങളിലാണ് മുമ്പ് മികച്ച സ്പെഷാലിറ്റി സ്റ്റോറിനുള്ള സർവിസ് ഹീറോ അവാർഡ് ലഭിച്ചത്. കുവൈത്തിലെ ഉപഭോക്താക്കൾ വോട്ടുചെയ്ത് ലഭിച്ച നേട്ടം അഭിമാനകരമാണെന്ന് മാനേജ്മെൻറ് പറഞ്ഞു. ലുലു ബ്രാൻഡിൽ വിശ്വാസമർപ്പിച്ചതിന് ഉപഭോക്താക്കൾക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി അറിയിക്കുന്നു. സ്വതന്ത്ര ഉപദേശക സമിതിയുടെ മേൽനോട്ടത്തിൽ 100 ശതമാനം ഉപഭോക്താക്കൾ നിർണയിക്കുന്ന അറബ് ലോകത്തെ ഉപഭോക്തൃ സംതൃപ്തി സൂചികയിൽ ജേതാക്കളാകാൻ കഴിഞ്ഞത് അഭിമാനാർഹമാണെന്ന് ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്ത് മാനേജ്മെൻറ് പുരസ്കാരം സ്വീകരിച്ചശേഷം പറഞ്ഞു.




 


ഉത്തരവാദിത്തമുള്ള റീട്ടെയ്ലർ എന്ന നിലയിൽ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ പ്രതിജ്ഞാബദ്ധമാണ്. മികച്ച ക്രമീകരണം, ശുചിത്വം, ഗുണമേന്മ, വിലക്കുറവ്, ലോകോത്തര ഷോപ്പിങ് അന്തരീക്ഷം എന്നിവ ഉപഭോക്താക്കൾക്ക് തൃപ്തി നൽകുന്നു. ജനങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ഉൽപന്നശ്രേണി പുതുക്കുന്നു. രാജ്യത്തിന്റെ എല്ലാ മേഖലകളിലേക്കും സേവനം വ്യാപിപ്പിക്കും. വിശ്വാസ്യതക്കും ജനപ്രീതിക്കുമുള്ള ഉപഭോക്താക്കളുടെ സാക്ഷ്യപത്രമായി ഈ അംഗീകാരത്തെ കാണുന്നു. കർശനമായ സേവനമാനദണ്ഡങ്ങൾ പരിശോധിച്ചാണ് ഈ അവാർഡ് നിർണയിച്ചത്. ഗുണമേന്മ, ഉൽപന്നങ്ങളുടെ വൈവിധ്യം, സേവനം നൽകുന്നതിലെ വിശ്വാസ്യതയും വേഗവും, ജീവനക്കാരുടെ മനോഭാവം, സ്റ്റോർ ശുചിത്വം, എത്തിപ്പെടാനുള്ള സൗകര്യം, വിലക്കനുസരിച്ചുള്ള മൂല്യം തുടങ്ങിയവയെല്ലാം വിലയിരുത്തപ്പെട്ടു.

Tags:    
News Summary - Lulu Hypermarket wins 'Service Hero 2021' award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.