ലുലു ഹൈപ്പർ മാർക്കറ്റിൽ ലെറ്റ്സ് പ്ലേ പ്രമോഷന്റെ ഭാഗമായുള്ള ഓൺലൈൻ ഗെയിമിൽ പങ്കെടുക്കുന്നവർ
കുവൈത്ത് സിറ്റി: മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർ മാർക്കറ്റ്, കുവൈത്തിലെ ഹൈപ്പർ മാർക്കറ്റിന്റെ എല്ലാ ഔട്ട്ലറ്റുകളിലും ‘ലെറ്റ്സ് പ്ലേ’ പ്രമോഷൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഗെയിമിങ് ഉൽപന്നങ്ങൾ, ആക്സസറികൾ എന്നിവക്ക് പ്രത്യേക കിഴിവുകളും ഓഫറുകളും ലഭിക്കും. ഹൈപ്പർമാർക്കറ്റ് വികസിപ്പിച്ചെടുത്ത ഓൺലൈൻ ഗെയിമായ ‘ലുലു സി.ടി.ആർ ടൂർണമെന്റ്’ പ്രമോഷന്റെ പ്രധാന ആകർഷണമാണ്.
ഓൺലൈൻ ഗെയിം മത്സര വിജയികൾ
ഡിസംബർ 30ന് അൽ ഖുറൈൻ ഔട്ട്ലറ്റിൽ സ്ഥാപിച്ച പ്രത്യേക ഓൺലൈൻ ഗെയിം മത്സരത്തിൽ 500ലധികം പേർ പങ്കെടുത്തു. വിജയികൾക്ക് പ്രത്യേക സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാന ജേതാവിന് 50 ദീനാർ വിലയുള്ള സമ്മാന വൗച്ചറുകളും രണ്ടാം സമ്മാന ജേതാവിന് 30 ദീനാർ സമ്മാന വൗച്ചറും മൂന്നാം സ്ഥാനത്തിന് 20 ദിനാറിന്റെ ഗിഫ്റ്റ് വൗച്ചറും സമ്മാനമായി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.