ഓ​ണാഘോ​ഷ​ത്തിന്റെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഒ​രു​ക്കി​യ പ്ര​ദ​ർ​ശ​ന​ം

ലുലു ഹൈപ്പർമാർക്കറ്റ് 'പൊന്നോണം 2022'പ്രമോഷൻ ആരംഭിച്ചു

കുവൈത്ത് സിറ്റി: ഓണം ആഘോഷഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ 'പൊന്നോണം 2022'പ്രമോഷൻ ആരംഭിച്ചു. പ്രത്യേക കിഴിവുകളും വർണാഭമായ മത്സരങ്ങളും, ആകർഷകമായ പരിപാടികളും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പായസത്തോട് കൂടിയ 'ഓണം സദ്യ'സെപ്റ്റംബർ ഏഴുമുതൽ മുതൽ ലുലു ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ലഭ്യമാകും. പ്രത്യേകം ഇറക്കുമതി ചെയ്ത ഓണപ്പൂക്കളും ലുലു സ്റ്റോറുകളിൽ ലഭ്യമാകും.

ഓണക്കോടി വാങ്ങുന്നവർക്കായി പ്രത്യേക ഓഫറുകളും നിലവിലുണ്ട്. അഞ്ച് ദീനാറിന് സാരിയും ചുരിദാറുകളും ലഭിക്കും. ഓരോ 10 ദീനാറിന് മുകളിലുള്ള പർച്ചേസിനും പ്രത്യേക ഷോപ്പിങ് വൗച്ചർ ലഭിക്കും. ധാവണികളുടെ പ്രത്യേക ശേഖരവും ഒരുക്കിയിട്ടുണ്ട്. കേരളത്തനിമ വ്യക്തമാക്കുന്ന പ്രത്യേക േഫ്ലാട്ടുകളും പ്രദർശനങ്ങളും ഔട്ട്‍ലെറ്റുകളിൽ ഒരുക്കിയിട്ടുണ്ട്.

ആഘോഷഭാഗമായി വിവിധ ഔട്ട്‍ലെറ്റുകളിൽ പ്രത്യേക പരിപാടികൾ നടക്കും. സെപ്റ്റംബർ എട്ടിന് അൽറായി ഔട്ട്ലെറ്റിൽ 'ചെണ്ടമേള'വും മാവേലിയെ വരവേൽക്കലും ഉണ്ടാകും. പരമ്പരാഗത രീതിയിലുള്ള കുട്ടികളുടെ ഫാഷൻ ഷോയും അൽ റായ് ശാഖയിൽ നടക്കും. ഒമ്പതിന് വടംവലി മത്സരവും ഒരുക്കിയിട്ടുണ്ട്. പത്താം തീയതി പൂക്കളമത്സരവും പായസമേളയും സംഘടിപ്പിച്ചിട്ടുണ്ട്. തൽസമയ പാചക മത്സരവും ഇതിനോടൊപ്പം നടക്കും.

Tags:    
News Summary - Lulu Hypermarket has launched 'Ponnanam 2022' promotion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.