???? ????????? ??????? ?????? ?????????? ??????? ???????? ????????????? ????????? ??????????????

കുവൈത്ത്​ സിറ്റി: ഭക്ഷണ സാധനങ്ങൾക്ക്​ ക്ഷാമം നേരിടുമോ എന്ന ആശങ്ക ജനങ്ങളിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ കുവൈത ്തിലേക്ക്​ ഇന്ത്യയിൽനിന്ന്​ ചാർട്ടർ വിമാനത്തിൽ പഴങ്ങളും പച്ചക്കറികളും കൊണ്ടുവന്ന്​ ലുലു ഗ്രൂപ്പ്.

ഞായറ ാഴ്​ച ഉച്ചക്ക്​ 2.15ന്​ കുവൈത്തിൽ ഇറങ്ങിയ ​‘സ്​പൈസ്​ എക്​സ്​പ്രസ്​’ ജെറ്റ്​ കാർഗോ വിമാനത്തിൽ 16.5 ടൺ പഴങ്ങളും പച്ചക്കറികളും ആണ്​ ഉണ്ടായിരുന്നത്​. കുവൈത്തിൽ ആദ്യമായാണ്​ ലുലു ഗ്രൂപ്പ്​ ചാർട്ടർ വിമാനത്തിൽ പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത്​.

ചാർട്ടർ വിമാനത്തിൽ കൊണ്ടുവന്നത്​ കൊണ്ട്​ സാധനങ്ങൾ വില അധികമാവില്ലെന്നും പുതുതായി എത്തിയ സ്​റ്റോക്ക്​ വിലക്കയറ്റം ഉണ്ടാവാതിരിക്കാൻ സഹായിക്കുകയാണ്​ ചെയ്യുകയെന്നും ബന്ധപ്പെട്ടവർ വ്യക്​തമാക്കി. പഴം, മാങ്ങ, ഇഞ്ചി, നെല്ലിക്ക, മുരിങ്ങ, പടവലം, മത്തൻ തുടങ്ങിയ സാധനങ്ങളുമായി ​കൊച്ചി അന്താരാഷ്​ട്ര വിമാനത്താവളത്തിൽനിന്നാണ്​ വിമാനം പറന്നുയർന്നത്​.

വരും ദിവസങ്ങളിൽ പച്ചക്കറി ക്ഷാമം നേരിടുകയാണെങ്കിൽ കൂടുതൽ വിമാനം ചാർട്ടർ ചെയ്യുമെന്ന്​ ലുലു മാനേജ്​മ​െൻറ്​ അറിയിച്ചു.

Tags:    
News Summary - Lulu bringing fruits and vegetables in charted flight to Kuwait -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.