ലുലു ഹൈപ്പർമാർക്കറ്റിൽ ലുലു ബ്രൈഡൽ വെഡ്ഡിങ് എക്സ്പോ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വിവാഹ വസ്ത്രങ്ങളുടെ എക്സ്ക്ലൂസിവ് ശേഖരങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ 'ലുലു ബ്രൈഡൽ വെഡ്ഡിങ് എക്സ്പോ- 2025'ക്ക് തുടക്കം. മേയ് 25 വരെ കുവൈത്തിലെ എല്ലാ ലുലു ഔട്ട്ലെറ്റുകളിലും തുടരുന്ന എക്സ്പോയിൽ വിവാഹ വസ്ത്രങ്ങളുടെ എക്സ്ക്ലൂസിവ് ശേഖരങ്ങൾ ഒരുക്കിയിട്ടുണ്ട്. മിതമായ വിലകളിൽ ഏറ്റവും മികച്ച വിവാഹ വസ്ത്രങ്ങൾ സ്വന്തമാക്കാനുള്ള അവസരം എക്സ്പോ ഒരുക്കുന്നു.
വിവാഹ ദിനത്തിൽ അണിയുന്ന പരമ്പരാഗത വസ്ത്ര മോഡലുകൾ മുതൽ സമകാലിക മോഡലുകൾ വരെയുള്ള അനുയോജ്യമായ വസ്ത്രങ്ങൾ എക്സ്പോ വാഗ്ദാനം ചെയ്യുന്നു.
വധുവിന്റെ ആഡംബരപൂർണമായ ലെഹങ്കകൾ മുതൽ മനോഹരമായ ഗൗണുകൾ, സാരികൾ തുടങ്ങി വൈവിധ്യമാർന്ന ഇനങ്ങൾ ഷോപ്പർമാർക്കായി ഒരുക്കിയിട്ടുണ്ട്. മികച്ച ബ്രാൻഡുകളുടെ ലെഹങ്കകൾ, ഗൗണുകൾ, സാരികൾ, ചുരിദാറുകൾ എന്നിവയുൾപ്പെടെയുള്ളവക്ക് 25 ശതമാനം കിഴിവും എക്സ്പോയിൽ ലഭ്യമാണ്.
വിവാഹദിനത്തിൽ അവിസ്മരണീയ വസ്ത്രങ്ങൾ ധരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് മികച്ച ഷോപ്പിങ് അനുഭവം ഉറപ്പാക്കുന്ന മനോഹരമായ സ്റ്റാളുകൾ എക്സ്പോയുടെ ഭാഗമാണ്. ഏറ്റവും പുതിയ ഡിസൈനുകളും ശേഖരങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ലുലു അൽ റായ് ഔട്ട്ലെറ്റിൽ എക്സ്പോ കുവൈത്തിലെ പ്രശസ്ത വ്ലോഗർമാർ, ഫാഷനിസ്റ്റുകൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ലുലു കുവൈത്ത് ഉന്നത മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.