കുവൈത്ത് സിറ്റി: പ്രത്യേക സാഹചര്യങ്ങളിൽ ഉപയോക്താക്കൾക്ക് അവരുടെ സിവിൽ ഐഡി കാർഡ് ഡിജിറ്റലായി ലഭിക്കുന്ന ക്വിക്ക് റെസ്പോൺസ് (ക്യുആർ) കോഡ് സേവനത്തിന് തുടക്കം. മൈ കുവൈത്ത് ഐഡന്റിറ്റി ആപ്പിൽ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചു പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷനാണ് നടപടി സ്വീകരിച്ചത്.
ഇതു പ്രകാരം സിവിൽ ഐഡി കാർഡുകൾ ആദ്യമായി നൽകുന്നതിനും നഷ്ടപ്പെട്ട കാർഡുകൾക്ക് പകരവും, പ്രക്രിയ സുഗമമാക്കുന്നതിനും, ഓഫിസിൽ നേരിട്ടുള്ള സന്ദർശനങ്ങളുടെ ആവശ്യകത കുറക്കുന്നതിനും ക്യുആർ കോഡ് ഉപയോഗിക്കാം. സുരക്ഷിതമായ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിനായാണ് പുതിയ സംവിധാനം ആരംഭിച്ചതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. ആപ്പിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി സിവിൽ ഐഡി ഡാറ്റയുടെ സുരക്ഷിതമായ സ്ഥിരീകരണവും ഡെലിവറിയും ഉറപ്പാക്കുന്നതിനൊപ്പം താമസക്കാർക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.